ബിജെപിയിലെ ആഭ്യന്തര കലഹം; പ്രശ്‌നം വഷളാകാതെ ശ്രദ്ധിക്കുന്നതില്‍ നേതൃത്വത്തിന് ജാഗ്രതക്കുറവുണ്ടായി: ആര്‍എസ്എസ്

സംസ്ഥാന ബിജെപിയിലെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ ഇടപെട്ട് ആര്‍എസ്എസ്. അസംതൃപ്തരുമായി ബിജെപി സംസ്ഥാന നേതൃത്വം ചര്‍ച്ച നടത്തണമെന്ന് ആര്‍എസ്എസ് നിര്‍ദേശിച്ചു. പ്രശ്‌നം വഷളാകാതെ ശ്രദ്ധിക്കുന്നതില്‍ ബിജെപി നേതൃത്വത്തിന് ജാഗ്രതക്കുറവുണ്ടായതില്‍ ആര്‍എസ്എസും മുതിര്‍ന്ന നേതാക്കളുടെ പരസ്യ പ്രസ്താവനയില്‍ കെ സുരേന്ദ്രനും അതൃപ്തി പ്രകടിപ്പിച്ചു.
മാസത്തിലൊരിക്കല്‍ നടക്കുന്ന ബിജെപി- ആര്‍എസ്എസ് സംയുക്ത യോഗത്തിലാണ് പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ ചര്‍ച്ചയായത്. അസംതൃപ്തരുമായി ബിജെപി സംസ്ഥാന നേതൃത്വം ചര്‍ച്ച നടത്തണമെന്ന് ആര്‍എസ്എസ് നിര്‍ദേശിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് പ്രശ്‌നപരിഹാരം കാണണമെന്ന് ബിജെപിക്ക് ആര്‍എസ്എസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, സംഘടനാ സെക്രട്ടറി എം ഗണേശന്‍, ആര്‍എസ്എസ് നേതാക്കളായ എം രാധാകൃഷ്ണന്‍, ഹരികൃഷ്ണന്‍, സുദര്‍ശന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. യോഗശേഷം മാധ്യമങ്ങളെ കണ്ട കെ സുരേന്ദ്രന്‍ പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളുണ്ടെന്ന വാര്‍ത്ത തള്ളി. അതേസമയം നേതാക്കളുടെ പ്രയാസം ചര്‍ച്ച ചെയ്യുമെന്നും പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്നും ചൂണ്ടിക്കാട്ടി പി കെ കൃഷ്ണദാസ് അടക്കമുള്ള നേതാക്കള്‍ ഇന്നും രംഗത്തെത്തി.
Story Highlights – BJP kerala, RSS
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here