സംസ്ഥാനത്തെ കോളജുകളില്‍ വിദേശ സര്‍വകലാശാലകളിലെ കോഴ്‌സുകള്‍ അനുവദിച്ചു

സംസ്ഥാനത്തെ കോളജുകളില്‍ വിദേശ സര്‍വകലാശാലകളിലെ കോഴ്‌സുകള്‍ അനുവദിച്ചു. 197 ന്യൂജനറേഷന്‍ കോഴ്‌സുകളാണ് അനുവദിച്ചത്. ഈ അധ്യയന വര്‍ഷം തന്നെ ക്ലാസുകള്‍ തുടങ്ങും. അഞ്ച് വര്‍ഷ കോഴ്‌സുകളാണ് അനുവദിച്ചതില്‍ ഭൂരിഭാഗവും.
ഉന്നത വിദ്യാഭ്യാസരംഗത്തെ പരമ്പരാഗത രീതിക്ക് മാറ്റം വരുത്തിയാണ് ന്യൂ ജനറേഷന്‍ കോഴ്‌സുകള്‍ അനുവദിച്ച് ഉത്തരവിറക്കിയത്. 152 സര്‍ക്കാര്‍, എയ്ഡഡ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളിലായി 166 കോഴ്‌സുകളും എട്ട് എന്‍ജിനീയറിംഗ് കോളജുകളിലായി 12 പ്രോഗ്രാമുകളും കാര്‍ഷിക സര്‍വകലാശാല ഉള്‍പ്പെടെ എട്ട് സര്‍വകലാശാലകളിലായി 19 കോഴ്‌സുകളുമാണ് അനുവദിച്ചത്. ഈ അധ്യയന വര്‍ഷം തന്നെ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ച് ക്ലാസുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി.
നാക് അക്രഡിറ്റേഷനുള്ള കോളജുകളെയാണ് കോഴ്‌സ് നടത്താന്‍ തെരഞ്ഞെടുത്തത്. ഏറ്റവും ഉയര്‍ന്ന അക്രഡിറ്റേഷനുള്ള കോളജുകള്‍ക്ക് രണ്ട് കോഴ്‌സുകള്‍ വീതം അനുവദിച്ചു. പുതിയ കോഴ്‌സുകള്‍ പഠിപ്പിക്കാന്‍ ഗസ്റ്റ് അധ്യാപകരെയാകും നിയമിക്കുക. സര്‍ക്കാര്‍ ശമ്പളം നല്‍കും. അഞ്ചു വര്‍ഷത്തിനുശേഷമാകും സ്ഥിര തസ്തിക സൃഷ്ടിക്കുക. ഇന്റഗ്രേറ്റഡ് പൊളിറ്റിക്കല്‍ സയന്‍സ് വിത്ത് ഇന്റര്‍നാഷണല്‍ റിലേഷന്‍സ്, ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇന്‍ ഇംഗഌഷ് തുടങ്ങിയ കോഴ്‌സുകളാണ് കോളജുകളില്‍ അനുവദിച്ചത്.
Story Highlights – New generation courses were sanctioned in the colleges of the state
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here