Advertisement

ഇറ്റലിയുടെ കൊവിഡ് പ്രതിരോധത്തെ പ്രശംസിച്ച് പ്രധാനമന്ത്രി

November 6, 2020
2 minutes Read

ഇറ്റലിയുടെ കൊവിഡ് പ്രതിരോധത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ ഇറ്റലിയിൽ നിന്നും പാഠം ഉൾക്കൊണ്ടു. മറ്റ് രാജ്യങ്ങൾ വൈറസിനെ മനസിലാക്കാൻ തുടങ്ങിയപ്പോൾ ഇറ്റലി അതിനെതിരെ യുദ്ധം ചെയ്യുകയായിരുന്നുവെന്നും ഇറ്റാലിയൻ പ്രധാനമന്ത്രി ഗ്യൂസെപ്പെ കോണ്ടെയുമായി നടത്തിയ ഓൺലൈൻ കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി വ്യക്തമാക്കി.

നിങ്ങളുടെ വിജയകരമായ പോരാട്ടം ഞങ്ങളെ പ്രചോദിപ്പിക്കുകയും ഞങ്ങൾ എല്ലാവരും ഇറ്റലിയിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളുകയും ചെയ്തുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

കൊവിഡിന് ശേഷം ലോകം നേരിടുന്ന വെല്ലുവിളികളിൽ നിന്നും നാം സ്വയം പൊരുത്തപ്പെടണം. ഇതിനു പുറമേ ഇന്ത്യ- ഇറ്റലി ബന്ധം കൂടുതൽ ശക്തമാക്കിയിട്ടുണ്ടെന്നും കൂടുതൽ ധാരണകൾ വികസിപ്പിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും ഇരു രാജ്യങ്ങളും തമ്മിൽ സഹകരണത്തിന്റെ പുതിയ മേഖലകൾ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു. ഇറ്റലി- ഇന്ത്യ ഫ്രണ്ട്ഷിപ്പ് ഗ്രൂപ്പ് ഇറ്റാലിയൻ പാർലമെന്റ് സ്ഥാപിച്ചതിൽ സന്തോഷം അറിയിച്ച പ്രധാനമന്ത്രി കൊവിഡിന് ശേഷം പാർലമെന്റ് അംഗങ്ങളെ ഇന്ത്യയിലേക്ക് ക്ഷണിക്കാൻ അവസരം ലഭിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Story Highlights prime minister praised covid defence of italy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top