ആദിവാസികള്‍ക്ക് എതിരെ വിവാദ പരാമര്‍ശവുമായി വി അബ്ദുറഹ്മാന്‍ എംഎല്‍എ; വിവാദം

തിരൂര്‍ എംഎല്‍എ സി മമ്മൂട്ടിക്ക് എതിരെ വിവാദ പരാമര്‍ശവുമായി താനൂര്‍ എംഎല്‍എ വി അബ്ദുറഹ്മാന്‍. ആദിവാസി ഗോത്രക്കാരില്‍ നിന്ന് വന്നവര്‍ ആദിവാസികളെ പഠിപ്പിച്ചാല്‍ മതിയെന്നും തിരൂര്‍ക്കാരെ പഠിപ്പിക്കേണ്ടന്നും വി അബ്ദുറഹ്മാന്‍ എംഎല്‍എ പറഞ്ഞു. കഴിഞ്ഞ ദിവസത്തെ സി മമ്മൂട്ടി എംഎല്‍എയുടെ വാര്‍ത്താ സമ്മേളനത്തിലെ ആരോപണങ്ങള്‍ക്ക് മറുപടി പറയാനായാണ് വി അബ്ദുറഹ്മാന്‍ ഇന്ന് വാര്‍ത്താ സമ്മേളനം വിളിച്ചത്. ഇതിനിടയിലാണ് ആദിവാസി വിഭാഗങ്ങളെ അധിക്ഷേപിക്കുന്ന തരത്തില്‍ എംഎല്‍എയുടെ വിവാദ പരാമര്‍ശം.
Read Also : മറയൂരില്‍ ആദിവാസി യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍
പരാമര്‍ശത്തിന് എതിരെ സി മമ്മൂട്ടി എംഎല്‍എ രംഗത്തെത്തി. ഒരു സമൂഹത്തെ ഒന്നടങ്കം ആധിക്ഷേപിക്കുന്ന പരാമര്‍ശമാണ് എംഎല്‍എ നടത്തിയതെന്നും ഇത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും നിയമ നടപടി സ്വീകരിക്കുമെന്നും എംഎല്‍എ പറഞ്ഞു.
വി അബ്ദുറഹ്മാന്റെ പരാമര്‍ശത്തിന് എതിരെ വിവിധ ആദിവാസി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. സംഘടന തലത്തില്‍ എംഎല്‍എയ്ക്ക് എതിരെ ആദിവാസികള്‍ പരാതി നല്‍കും. എംഎല്‍എ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന ആവശ്യവും ഇവര്‍ മുന്നോട്ടുവച്ചു.
Story Highlights – v abdurahman mla, contaversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here