പാവകളെ ചികിത്സിക്കണോ? എങ്കിൽ ടോക്കിയോയിലെ നാറ്റ്‌സുമിയിലേക്ക് പോന്നോളൂ…

മനുഷ്യന് പരിക്കേറ്റാൽ ചികിത്സിക്കാൻ ആശുപത്രികളുണ്ട്. പരിക്കേൽക്കുന്നത് പാവകൾക്കാണെങ്കിലോ? അതിനുള്ള ഉത്തരമാണ് ടോക്കിയോയിലെ നാറ്റ്‌സുമി ക്ലിനിക്ക്.
ഡോക്ടർ കുറിപ്പടിയെഴുതുകയാണ്. രോഗിക്ക് വേണ്ട ചികിത്സയും പരിചരണവുമെല്ലാം കൃത്യമായി വിശദീകരിച്ച്. സംശയിക്കേണ്ട. പരിശോധനക്കായി മേശമേൽ കമിഴ്ന്ന് കിടക്കുന്ന ഈ കക്ഷി തന്നെയാണ് രോഗി. കണ്ണ് മിഴിച്ച് നോക്കുന്ന പാവക്കുട്ടി. പേര് യൂക്കി ചാൻ. യൂയ് കാറ്റോയ്ക്ക് 6 വയസ് പ്രായമുള്ളപ്പോൾ കൂടെ കൂടിയതാണ് യൂക്കി. വളർച്ചയിലും തളർച്ചയിലും കൂട്ടായി.
കാലത്തിനൊപ്പം പാവയെയും പ്രായം ബാധിച്ചു. രൂപം മാറി, അവിടവിടെ കുഞ്ഞു പരിക്കുകളും. പക്ഷേ വിട്ടുകളയാൻ മനസുവരുന്നില്ല കാറ്റോയ്ക്ക്. അങ്ങനെയാണ് അവൾക്കായുള്ള ഒരു ആശുപത്രി തേടിയെത്തിയത്. പാവകൾക്കായുള്ള നാറ്റ്‌സുമി ക്ലിനിക്കിൽ ദിവസേന എത്തുന്നത് യൂക്കിയെപ്പോലെ പലർക്കും പ്രിയപ്പെട്ട നിരവധി കുഞ്ഞു പാവകൾ. കണ്ണിനായുള്ള ശസ്ത്രകിയ മുതൽ മുടി മാറ്റിവക്കലും, മുറിവ് തുന്നിക്കെട്ടലുമൊക്കെയായി ആവശ്യങ്ങൾ പലതാണ്. ക്ലിനിക്കിന്റെ ഉടമസ്ഥയായ നാറ്റ്‌സുമി ഹക്കോസാക്കി പറയുന്നതിങ്ങനെ.
പഴയ കളിക്കൂട്ടുകാരെ ചികിത്സക്ക് ശേഷം മടക്കി നൽകുമ്പോൾ പലർക്കും കണ്ണുകൾ നിറയും. ചിലർ അവർക്കൊപ്പമുള്ള ഓർമകൾ പങ്കുവക്കും. നഷ്ടമായത് വീണ്ടെടുത്തതിന്റെ ആഹ്ലാദമാകും ഇവിടെ നിന്ന് മടങ്ങുന്ന ഓരോരുത്തരുടേയും കണ്ണുകളിൽ.
Story Highlights – Want to treat dolls? Then go to Natsumi in Tokyo
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here