Advertisement

കോവാക്‌സിൻ ആദ്യഘട്ടത്തിൽ നൽകുക മുൻഗണന വിഭാഗത്തിലുള്ള 30 കോടി ആളുകൾക്ക്

November 7, 2020
2 minutes Read

കോവാക്‌സിൻ വിതരണ നടപടികൾ നിശ്ചയിച്ച് കേന്ദ്ര സർക്കാർ. ഭാരത് ബയോടെക് വികസിപ്പിക്കുന്ന കൊവിഡ് വാക്‌സിൻ ഫെബ്രുവരിയിൽ വിതരണത്തിന് എത്തുമെന്ന വാർത്തയ്ക്ക് പിന്നാലെയാണ് വിതരണ നടപടികൾ തീരുമാനിച്ച് സർക്കാർ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ മുൻഗണന വിഭാഗത്തിലുള്ള 30 കോടി ആളുകളിലേക്കാണ് വാക്‌സിൻ എത്തിക്കുക.

ആരോഗ്യ മേഖലയിലുള്ളവർ, ഡോക്ടർമാർ നേഴ്‌സുമാർക്കും പുറമേ ആശാവർക്കർമാർ, മെഡിക്കൽ വിദ്യാർത്ഥികൾ എന്നിവരിലായിരിക്കും ആദ്യം വാക്‌സിൻ എത്തിക്കുക.
കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധന്റെ നിർദേശ പ്രകാരം ഒരു കോടി ആരോഗ്യ വിദദ്ധർ, രണ്ട് കോടി മുൻനിര തൊഴിലാളികൾ, ഒരു കോടി പ്രത്യേക പരിഗണ അർഹിക്കുന്നവർ, 50 വയസിന് മുകളിൽ പ്രായമുള്ള 26 കോടി പേർ എന്നിങ്ങനെയാണ് മുൻഗണനാ ക്രമത്തിലുള്ളവർ.

മാത്രമല്ല, ശുചീകരണ തൊഴിലാളികൾ, പൊലീസ്, സേനാ വിഭാഗങ്ങൾ എന്നിവർക്കും ആദ്യഘട്ടത്തിൽ വാക്‌സിൻ ലഭ്യമാക്കും. 50 വയസിന് താഴെയുള്ളവരും എന്നാൽ മറ്റ് രോഗങ്ങളുള്ളവരുമാണ് പരിഗണന അർഹിക്കുന്നവർ എന്ന വിഭാഗത്തിൽ വരിക. ഇവർക്ക് സൗജന്യമായാവും വാക്‌സിൻ നൽകുക. വാക്‌സിൻ ഗുണഭക്താക്കളെ ആധാർ വഴിയാകും ട്രാക്ക് ചെയ്യുക. അതേ സമയം, വാക്‌സിൻ എടുക്കുന്നതിന് ആധാർ നിർബന്ധമല്ല.

Story Highlights covaccine first phase to give 30 core people in the priorty category

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top