ഇ.ഡി അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നിയമസഭ എത്തിക്‌സ് കമ്മിറ്റി നോട്ടീസ് നല്‍കി

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നിയമസഭ എത്തിക്‌സ് കമ്മിറ്റി നോട്ടീസ് നല്‍കി. ലൈഫ് പദ്ധതിയുടെ ഫയലുകള്‍ വിളിച്ചു വരുത്തിയത് നിയമ വിരുദ്ധമാണെന്ന പരാതിയിലാണ് നോട്ടീസ്. ലൈഫ് പദ്ധതി അട്ടിമറിക്കാന്‍ ശ്രമമെന്നും ഇ.ഡിയുടെ നടപടി സഭയുടെ അവകാശത്തിന്‍മേലുള്ള കടന്നുകയറ്റമെന്നുമാണ് ആരോപണം. പദ്ധതി അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും,അന്വേഷണം തടസപ്പെടുത്തുകയെന്ന ലക്ഷ്യമില്ലെന്നും നിയമസഭ സെക്രട്ടറിആരോപിച്ചു.
നോട്ടീസിന് ഏഴു ദിവസത്തിനകം ഇ.ഡി മറുപടി നല്‍കണം. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ ഉദ്യോഗസ്ഥരെ സഭയിലേക്ക് വിളിച്ച് വരുത്താനാകും. ഇ.ഡിയോട് വിശദീകരണം തേടിയത് സ്പീക്കര്‍ തിരുത്തണമെന്നാവശ്യമുന്നയിച്ച് പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ പദ്ധതികളിലെ അഴിമതി മറച്ചുവെയ്ക്കുന്നതിന്റെ ഭാഗമായാണ് സഭാസമിതിയുടെ ഇടപെടല്‍ എന്നും പ്രതിപക്ഷം ആരോപിക്കുന്നു.
ജയിംസ് മാത്യു എംഎല്‍എയുടെ പരാതിയിലാണ് വിഷയത്തില്‍ എന്‍ഫോഴ്‌സ്‌മെന്റിനോട് വിശദീകരണം തേടാന്‍ നിയമസഭാ എത്തിക്‌സ് കമ്മിറ്റി തീരുമാനിച്ചത്. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ആവശ്യപ്പെട്ട അന്വേഷണ ഏജന്‍സിയുടെ നീക്കം അവകാശ ലംഘനമാണെന്നായിരുന്നു ജയിംസ് മാത്യുവിന്റെ പരാതി.
Story Highlights – Legislative Ethics Committee issued a notice to Directorate of Enforcement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here