തിരുവനന്തപുരം നഗരസഭ പിടിക്കാന്‍ യുവജനങ്ങളെ കളത്തിലിറക്കി ഇടത് മുന്നണി

LDF youth candidates in Thiruvananthapuram Corporation

തിരുവനന്തപുരം നഗരസഭ പിടിക്കാന്‍ ഇത്തവണ യുവജനങ്ങളെ കളത്തിലിറക്കി ഇടത് മുന്നണി. ആകെ സീറ്റുകളില്‍ പകുതിയിലേറെയും ചെറുപ്പക്കാരെ സ്ഥാനാര്‍ത്ഥികളാക്കിയ ഇടതു മുന്നണി പ്രചാരണത്തില്‍ ഒരു പടി മുന്നിലാണ്.വിദ്യാര്‍ത്ഥി ജീവിതത്തില്‍ നിന്ന് തെരഞ്ഞെടുപ്പ് രംഗത്തെത്തിയ അവേശത്തിലാണ് സ്ഥാനാര്‍ത്ഥികളില്‍ ചിലര്‍.

25 വയസ് പിന്നിടാത്തവരടക്കമുള്ള യുവത്വം നിറഞ്ഞ് നില്‍ക്കുന്ന സ്ഥാനാര്‍ത്ഥി പട്ടികയാണ് തിരുവനന്തപുരം നഗരസഭയിലേക്ക് എല്‍ഡിഎഫ് പ്രഖ്യാപിച്ച് പ്രചാരണം ആരംഭിച്ചത്. വഞ്ചിയൂര്‍ വാര്‍ഡില്‍ ഗായത്രി ബാബു, കണ്ണമൂല ഡിവിഷനില്‍ എസ്.എസ് ശരണ്യ പാങ്ങോട് വാര്‍ഡില്‍ ശരണ്യ.എസ്.നായര്‍, മുടവന്‍മുഗള്‍ വാര്‍ഡില്‍ ആര്യ രാജേന്ദ്രന്‍, ചെറുവയ്ക്കലില്‍ സൂര്യ ഹേമന്‍, ഉള്ളൂരില്‍ എല്‍.എസ്. ആതിര, ചെമ്പഴന്തിയില്‍ പി.മഹാദേവന്‍, പൗണ്ട്കടവ് ജിഷാ ജോണ്‍, വിഴിഞ്ഞത് സമീറ മില്‍ഹാദ്, മേലാംകോട് വി.എസ്.അക്ഷയ തുടങ്ങി വിദ്യാര്‍ത്ഥി യുവജന രാഷ്ട്രീയത്തില്‍ സജീവമായിരുന്ന ഇവരിലേറെ പേരും 25 വയസ് പിന്നിട്ടവരല്ല. ഡിസംബര്‍ 16ന് വോട്ടെണല്‍ പൂര്‍ത്തിയാകുബോള്‍ നഗരസഭ കൗണ്‍സില്‍ ഹാള്‍ പുതുമുഖങ്ങളെ കൊണ്ട് നിറയുമെന്ന ആത്മവിശ്വാസത്തിലാണ് ഇവര്‍.

Story Highlights LDF youth candidates in Thiruvananthapuram Corporation

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top