തദ്ദേശഭരണ തെരഞ്ഞെടുപ്പ്; കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗം പുരോഗമിക്കുന്നു

തെരെഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയുള്ള കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗം തിരുവനന്തപുരത്ത് പുരോഗമിക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ സഖ്യസാധ്യതകളും പിസി ജോര്‍ജ്, പിസി തോമസ് തുടങ്ങിയവരുടെ മുന്നണിപ്രവേശവും യോഗത്തില്‍ ചര്‍ച്ചയാകും. സര്‍ക്കാരിനെതിരായ വിവാദങ്ങള്‍ തെരെഞ്ഞെടുപ്പില്‍ പ്രചാരണ ആയുധമാക്കുന്നതിനും യോഗം രൂപം നല്‍കും.
തദ്ദേശ തെരെഞ്ഞെടപ്പാണ് യോഗത്തിന്റെ മുഖ്യ അജണ്ട. പ്രദേശികമായും അല്ലാതെയുമുള്ള സഖ്യസാധ്യത യോഗത്തില്‍ ചര്‍ച്ചയാകും. വെല്‍ഫെയര്‍ പാര്‍ട്ടിയടക്കമുള്ള രാഷ്ട്രീയ സംഘടനകളോടും യുഡിഎഫുമായി സഹകരിക്കാന്‍ ഒരുക്കമുള്ള മത സംഘടനകളോടും സ്വീകരിക്കേണ്ട നിലപാട് ചര്‍ച്ചയാകും. പി.സി ജോര്‍ജ്, പിസി തോമസ് എന്നിവരെ മുന്നണിയിലെടുക്കുന്നത് സംബന്ധിച്ച് ഉയര്‍ന്നുവന്ന വ്യത്യസ്താഭിപ്രായങ്ങളില്‍ സമാവയത്തില്‍ എത്തിയേക്കും. പിസി തോമസുമായി ചര്‍ച്ചകള്‍ നടന്നതായാണ് സൂചന. സംസ്ഥാന സര്‍ക്കറിനെതിരായ വിവാദ വിഷയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുമ്പോള്‍ കോണ്‍ഗ്രസ് വലിയ ആത്മാവിശ്വാസത്തിലാണ്. ഘടകകക്ഷികളെ പിണക്കാതെ സീറ്റ് നിര്‍ണയം പൂര്‍ത്തിയാക്കാന്‍ കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കി കഴിഞ്ഞു. അത്തരത്തില്‍ തര്‍ക്കരഹിതമായി കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനാണ് കോണ്‍ഗ്രസ് ശ്രമം.
Story Highlights – Local elections; KPCC Political Affairs Committee meeting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here