നരിയാംപാറ പീഡനക്കേസ്; പ്രതിയുടെ കുടുംബത്തിന്റെ വാദങ്ങള്‍ തള്ളി പെണ്‍കുട്ടിയുടെ പിതാവ്

കട്ടപ്പന നരിയംപാറ പീഡനക്കേസിലെ പ്രതി മനു മനോജ് ജയിലില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുടുംബത്തിന്റെ വാദങ്ങള്‍ തള്ളി പെണ്‍കുട്ടിയുടെ പിതാവ്. കേസില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയാണ് മനുവിന്റെ കുടുംബം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും പ്രതികരിച്ചു. പെണ്‍കുട്ടിയുടെ അറിവോടെയാണ് പരാതി നല്‍കിയത് എന്നും കുടുംബം വ്യക്തമാക്കി.
മനുവിനെ ജയില്‍ ജീവനക്കാര്‍ കൊലപ്പെടുത്തി കെട്ടിത്തൂക്കി എന്നാണ് മനുവിന്റെ അച്ഛന്‍ മനോജിന്റെ ആരോപണം. മനുവിന്റെയും പെണ്‍കുട്ടിയുടെയും വിവാഹം ഉറപ്പിച്ചതായിരുന്നുവെന്നും പിതാവ് പറഞ്ഞു. എന്നാല്‍ വിവാഹം നടത്തുന്ന കാര്യത്തില്‍ ധാരണ ഉണ്ടായിരുന്നില്ലെന്നു പെണ്‍കുട്ടിയുടെ പിതാവ് പ്രതികരിച്ചു.
പോക്‌സോ കേസിലെ പ്രതിയായ മനു തോര്‍ത്തുമുണ്ടില്‍ കുരുക്കിട്ട് ഗ്രില്ലില്‍ തൂങ്ങിമരിച്ചെന്നാണ് ജയില്‍ അധികൃതര്‍ നല്‍കിയ വിശദീകരണം. എന്നാല്‍ മനുവിനെ കൊലപ്പെടുത്തിയതാണ് എന്നാണ് പിതാവിന്റെ ആരോപണം. ബിജെപിയുടെ നവമാധ്യമങ്ങളിലെ പ്രചാരണത്തില്‍ മനംനൊന്താണ് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. പെണ്‍കുട്ടിയുടെ ബന്ധുവായ പൊലീസുകാരനും സംഭവത്തില്‍ പങ്കുണ്ടെന്നും മനുവിന്റെ അച്ഛന്‍ ആരോപിച്ചു.
Story Highlights – pocso case, suicide of culprit
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here