ബിനീഷ് കോടിയേരിയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ

Narcotics Control Bureau seeks custody of Bineesh Kodiyeri

ലഹരിക്കടത്ത് കേസില്‍ ബിനീഷ് കോടിയേരിയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ കോടതിയില്‍ അപേക്ഷ നല്‍കി.ഹര്‍ജി കോടതി തിങ്കളാഴ്ച പരിഗണിച്ചേക്കും. എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നബിനീഷിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. അല്‍പ്പസമയത്തിനകം കോടതിയില്‍ ഹാജരാക്കും.ബിനീഷിന്റെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിന് പിന്നാലെ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും ബിനീഷ് കോടിയരിയെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ്. ബിനീഷിനെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട്ബംഗളൂരു സിറ്റി സെഷന്‍സ് കോടതി 33 ലാണ് എന്‍സിബി ഹര്‍ജി നല്‍കിയത്. ബിനീഷ് ലഹരിമരുന്ന് ഉപയോഗിച്ചതായും വില്‍പ്പന നടത്തിയതായും മൊഴി ലഭിച്ചെന് ഇ.ഡി നേരത്തെ കോടതിയില്‍ അറിയിച്ചിരുന്നു.

കള്ളപ്പണക്കേസില്‍ കഴിഞ്ഞ ഒന്‍പത് ദിവസമായി ഇ.ഡി ചോദ്യം ചെയ്യുന്ന ബിനീഷിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുകയാണ്. കസ്റ്റഡി നീട്ടണമെന്ന് ഇ.ഡി കോടതിയില്‍ ആവശ്യപ്പെട്ടേക്കും.അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിക്കും.കേസുമായി ബന്ധപ്പെട്ട് കേരളത്തില്‍ വിവിധ ഇടങ്ങളില്‍ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. ബിനീഷിന്റെ ബിനാമിയെന്ന് സംശയിക്കുന്ന ചിലരെ കേരളത്തില്‍ കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്. ഇക്കാര്യങ്ങളെല്ലാം ഇ.ഡി കോടതിയെ അറിയിക്കും.ബിനീഷിന്റെ ജാമ്യാപേക്ഷയും ഇന്ന് കോടതിക്ക് മുന്നിലെത്തും.

Story Highlights Narcotics Control Bureau seeks custody of Bineesh Kodiyeri

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top