Advertisement

വിവാഹത്തില്‍ നിന്ന് പ്രിയതമ പിന്മാറി; സ്വയം വിവാഹം ചെയ്ത് വരന്‍

November 7, 2020
35 minutes Read
brazil marriage

വിവാഹത്തില്‍ രണ്ട് പേര്‍ ഒന്നുചേരുന്നുവെന്നാണ് പറയാറ്. എന്നാല്‍ വിവാഹത്തില്‍ നിന്ന് ഇഷ്ടപ്പെട്ടയാള്‍ പിന്മാറിയാലോ? സാധാരണ വിവാഹം മുടങ്ങും. പക്ഷേ അതില്‍ വ്യത്യസ്തത കണ്ടെത്തിയിരിക്കുകയാണ് ഡോക്ടറായ ഡിയോഗോ റബെലോ. ബ്രസീലിലാണ് സംഭവം.

ഡിയോഗോ വിവാഹം കഴിക്കാനിരുന്നത് മറ്റൊരു ഡോക്ടറായ വൈറ്റര്‍ ബ്യുവനോയെയാണ്. പിന്നീട് വഴക്കുണ്ടായതിനെ തുടര്‍ന്ന് വധു വിവാഹത്തില്‍ നിന്ന് പിന്മാറി. പക്ഷേ വധു ഇല്ലെങ്കിലും വിവാഹം മാറ്റി വയ്ക്കില്ലെന്ന് ഡിയോഗോ തീരുമാനിച്ചു.

എന്നിട്ട് നാട്ടുകാരെയും വീട്ടുകാരെയും വിളിച്ച് വരുത്തി തന്റെ വിവാഹം അടിപൊളിയായി നടത്തി. വൈറ്ററിനോട് ദേഷ്യമൊന്നും ഇല്ലെന്നും ഒരോരുത്തര്‍ക്കും അവരവരുടേതായ താത്പര്യങ്ങളുണ്ടെന്നും വിവാഹ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് ഡിയോഗോ കുറിച്ചു.

മറ്റുള്ളവരെ സന്തോഷിപ്പിക്കാനാണ് തന്റെ ശ്രമമെന്ന് ഡിയോഗോ പറയുന്നു. വധു വിവാഹം വേണ്ടെന്ന് വച്ചപ്പോള്‍ ദുഃഖം തോന്നിയെന്നും എന്നാല്‍ തന്റെയും മറ്റുള്ളവരുടെയും സന്തോഷത്തിനാണ് വിവാഹം നടത്തിയതെന്നും ഡിയോഗോ.

Story Highlights brazil, marriage, groom marries himself

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top