മലപ്പുറത്ത് സംഘര്‍ഷം; സിപിഐ പ്രവര്‍ത്തകന് ഗുരുതര പരുക്ക്; പിന്നില്‍ സിപിഐഎം എന്ന് ആരോപണം

മലപ്പുറത്ത് വെളിയംകോട് കോതമുക്കില്‍ സിപിഐഎം-സിപിഐ സംഘര്‍ഷം. കൊടി തോരണങ്ങള്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റു.
Read Also : അഴിമതി മൂടിവയ്ക്കാനാണ് സര്‍ക്കാരും സിപിഐഎമ്മും ശ്രമിക്കുന്നത്; രമേശ് ചെന്നിത്തല
എഐടിയുസി പഞ്ചായത്ത് സെക്രട്ടറി സി കെ ബാലനാണ് പരുക്കേറ്റത്. ഇയാളെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നില്‍ സിപിഐഎം എന്ന് സിപിഐ നേതൃത്വം ആരോപിച്ചു. പ്രദേശത്ത് കൊടി തോരണങ്ങള്‍ കെട്ടുന്നതുമായി ബന്ധപ്പെട്ട് സിപിഐഎം- സിപിഐ തര്‍ക്കം നിലനിന്നിരുന്നു.
Story Highlights – cpi, cpim, malappuram
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here