Advertisement

അടുത്ത വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള നടപടികള്‍ ആരംഭിച്ചു

November 8, 2020
1 minute Read
Hajj pilgrimage2021; Registration has started

അടുത്ത വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള നടപടികള്‍ ആരംഭിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍
കടുത്ത നിയന്ത്രണങ്ങളോടെയാവും ഇത്തവണയും ഹജ്ജ് തീര്‍ത്ഥാടനം. ഡിസംബര്‍ 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. 18 വയസ് പൂര്‍ത്തിയായവര്‍ക്കും 65 വയസ് കഴിയാത്തവര്‍ക്കും മാത്രമേ അടുത്തവര്‍ഷം ഹജ്ജിനുള്ള അവസരം ലഭിക്കുകയുള്ളൂ. കൊവിഡ് സാഹചര്യത്തില്‍ സൗദി ഹജ്ജ് അതോറിറ്റി പുറത്തിറക്കുന്ന നിബന്ധനകള്‍ക്ക് വിധേയമായിട്ടായിരിക്കും തുടര്‍ നടപടികള്‍. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് ശേഷം തീര്‍ത്ഥാടകരെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് 2021 ജനുവരിയിലും വൊളന്റിയര്‍മാര്‍ക്കുള്ള പരിശീലനം ഫെബ്രുവരിയിലും നടക്കും.

കേന്ദ്ര ഹജ്ജ് കമ്മറ്റി നിര്‍ദേശിക്കുന്ന യോഗ്യതകള്‍

1) 18 വയസ് പൂര്‍ത്തിയായവരും 65വയസ് കഴിയാത്തവരുമായിരിക്കണം അപേക്ഷകര്‍

2) അപേക്ഷകര്‍ ഹജ്ജ് കമ്മിറ്റി മുഖേന ജീവിതത്തിലൊരിക്കലും ഹജ്ജ് ചെയ്തിട്ടില്ലാത്തവരായിരിക്കണം.

3) ഒരു കവറില്‍ പരമാവധി മൂന്ന് പേര്‍ക്ക് മാത്രമേ അപേക്ഷിക്കുവാന്‍ കഴിയുകയുള്ളൂ.

4) അപേക്ഷാ നടപടിക്രമങ്ങള്‍ താത്കാലികമാണ്. ഹജ്ജ് 2021 സംബന്ധിച്ച് സൗദി ഹജ്ജ് അതോറിറ്റി പുറത്തിറക്കുന്ന നിബന്ധകള്‍ക്ക് വിധേയമായിട്ടായിരിക്കും തുടര്‍ നടപടികള്‍.

5) ഹജ്ജ് യാത്ര 30-35 ദിവസങ്ങളായി പരിമിതപ്പെടുത്തി

6) കൊവിഡ് മാനദണ്ഡപ്രകാരമുള്ള നിബന്ധനകള്‍ പാലിക്കണം

7) കേന്ദ്ര ഹജ്ജ് കമ്മിറ്റി ഒരുക്കുന്ന ഏകീകൃത ബാഗേജ് ഉപയോഗിക്കണം

Story Highlights Hajj pilgrimage2021; Registration has started

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top