ജോ ബൈഡന്റെ വിജയം; കണ്ഠമിടറി കണ്ണുതുടച്ച് വാര്‍ത്താ അവതാരകന്‍ ലൈവില്‍; വിഡിയോ

കഴിഞ്ഞ ദിവസമാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിന് എതിരെ ജോ ബൈഡന്‍ ആധികാരിക വിജയം നേടിയത്. ഡോണള്‍ഡ് ട്രംപിന്‍റെ ഭരണകാലത്ത് അദ്ദേഹം ന്യൂനപക്ഷങ്ങള്‍ക്കും കറുത്ത വര്‍ഗക്കാര്‍ക്കും എതിരെ നിരവധി നിലപാടുകള്‍ എടുത്തിരുന്നു. ജോ ബൈഡന്റെ വിജയത്തില്‍ വിതുമ്പുന്ന വാര്‍ത്താഅവതാരകന്റെ വിഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ പുതിയ ചര്‍ച്ചാ വിഷയം.
Today is a good day.
— Van Jones (@VanJones68) November 7, 2020
It’s easier to be a parent this morning.
Character MATTERS.
Being a good person MATTERS.
This is a big deal.
It’s easy to do it the cheap way and get away with stuff — but it comes back around.
Today is a good day.#PresidentBiden#VotersDecided pic.twitter.com/h8YgZK4nmk
പ്രമുഖ വാര്‍ത്താ മാധ്യമമായ സിഎന്‍എന്നിലെ അവതാരകന്‍ വാന്‍ ജോണ്‍സാണ് ബൈഡന്റെ വിജയത്തില്‍ ആനന്ദാശ്രു പൊഴിച്ചത്. വാന്‍ ജോണ്‍സന്റെ ശബ്ദം മാറുന്നതും കണ്ഠമിടറുന്നതും പ്രേക്ഷകര്‍ ലൈവില്‍ കണ്ടു.
‘ഈ പ്രഭാതത്തില്‍ രക്ഷിതാവാകുക എളുപ്പമാണ്. ഒരു അച്ഛനാകാന്‍ എളുപ്പമാണ്. കുട്ടികളോട് വ്യക്തിത്വം പ്രധാനമാണെന്ന് പറയാന്‍ എളുപ്പമാണ്. അത് പ്രധാനമാണ്… സത്യം പറയുന്നത് പ്രധാനമാണ്.. നല്ലൊരു വ്യക്തിയായിരിക്കുക പ്രധാനമാണ്….. എനിക്ക് ശ്വസിക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞത് ജോര്‍ജ് ഫ്‌ളോയിഡ് മാത്രമല്ല. അങ്ങനെയുള്ള നിരവധി ആളുകളുണ്ട്.’ ഒരുപാട് പേര്‍ക്ക് ഇത് നല്ല ദിവസമാണെന്നും വാന്‍ ജോണ്‍സ് പറയുന്നുണ്ട്. വാര്‍ത്താ വിശകലനത്തിന് ഇടയില്‍ പിന്നീടും വാന്‍ ജോണ്‍സണ്‍ തന്റെ വികാരം അടക്കാന്‍ പാടുപെടുന്നത് പ്രേക്ഷകര്‍ വീക്ഷിച്ചു.
Story Highlights – joe biden, american election, van jones
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here