മഹാരാഷ്ട്ര മന്ത്രിയുടെ സഹോദര ഭാര്യ മരിച്ച നിലയിൽ

മഹാരാഷ്ട്ര ജലസംരക്ഷണ മന്ത്രി ശങ്കർ റാവു ഗഡാക്കിന്റെ സഹോദര ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തി.
ശങ്കർ റാവു ഗഡാക്കിന്റെ സഹോദരനും യശ്വന്ത് സമാജിക് പ്രതിഷ്ഠാനിന്റെ പ്രസിഡന്റുമായ പ്രശാന്ത് ഗഡാക്കിന്റെ ഭാര്യ സനുഷ ഗൗരിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെയാണ് അഹ്മദ് നഗറിലെ വസതിയിൽ സനുഷയെ മരിച്ചനിലയിൽ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക റിപ്പോർട്ട്.

തോപ്ഖാന പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ പൊലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു.

Story Highlights Maharashtra minister Shankar Rao Gadakh’s sister-in-law Gauri found dead at home

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top