മലപ്പുറത്ത് അമ്മയും മൂന്ന് മക്കളും മരിച്ച നിലയിൽ

മലപ്പുറത്ത് അമ്മയേയും മൂന്ന് മക്കളേയും മരിച്ച നിലയിൽ കണ്ടെത്തി. പോത്തുകല്ലിലാണ് സംഭവം. ഞെട്ടിക്കുളം സ്വദേശി രഹ്ന, മക്കളായ ആദിത്യൻ (12), അർജുൻ (10), അനന്ദു (7) എന്നിവരാണ് മരിച്ചത്. നാല് പേരേയും തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക വിവരം.

ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. രഹ്നയേയും മക്കളേയും പുറത്ത് കാണാത്തതിനെ തുടർന്ന് സമീപ വാസികൾ എത്തി പരിശോധിച്ചപ്പോഴാണ് മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടത്. തുടർന്ന് പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് എത്തി നാല് പേരേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Story Highlights Found dead, Malappuram

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top