മാത്യു കുഴല്‍നാടന്റെ കത്ത് കിട്ടിയില്ലെന്ന് മുല്ലപ്പള്ളി; സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ പാര്‍ട്ടിക്ക് അറിയാമെന്ന് വിമര്‍ശനം

കെ പി സി സി ജനറല്‍ സെക്രട്ടറി മാത്യു കുഴല്‍നാടന്റെ കത്ത് കിട്ടിയില്ലെന്ന് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മാത്യു കുഴല്‍നാടനെ വിമര്‍ശിച്ചായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം. സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ പാര്‍ട്ടിക്ക് അറിയാമെന്നും ആരും മേയറുടെ കുപ്പായമിടേണ്ടയെന്നും മുല്ലപ്പള്ളി താക്കീത് നല്‍കി.
തെരഞ്ഞെടുപ്പില്‍ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് മാത്യു കുഴല്‍നാടന്‍ കെ പി സി സി പ്രസിഡന്റിന് കത്തയച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് കുത്തകയായി വയ്ക്കുന്നവരെ കൂടി ഉന്നംവച്ചാണ് മാത്യു കുഴല്‍നാടന്റെ കത്ത്.
മൂന്ന് തവണ മത്സരിച്ചവരെ മാറ്റിനിര്‍ത്തണം. തുടര്‍ച്ചയായി മത്സരിച്ചവര്‍ സ്വന്തം കുടുംബത്തിലുള്ളവരെ സ്ഥാനാര്‍ത്ഥികളാക്കുന്നതും അവസാനിപ്പിക്കണം. മഹിളാ കോണ്‍ഗ്രസ്, ദളിത് കോണ്‍ഗ്രസ് സംഘടനാ പ്രവര്‍ത്തകരെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായി പരിഗണിക്കണമെന്നും കുഴല്‍നാടന്‍ ആവശ്യപ്പെട്ടിരുന്നു.
Story Highlights – mullappally ramachandran, mathew kuzhalnadan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here