നോട്ട് നിരോധനം രാജ്യത്തു നിന്ന് കള്ളപ്പണത്തെ ഇല്ലാതാക്കി; പ്രധാനമന്ത്രി നരേന്ദ്രമോദി

നോട്ട് നിരോധനം രാജ്യത്ത് വളരെ നേട്ടങ്ങളുണ്ടാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നോട്ട് നിരോധനം കൊണ്ട് രാജ്യത്തു നിന്ന് കള്ളപ്പണത്തെ ഇല്ലാതാക്കാനും നികുതി കൃത്യമായി ശേഖരിക്കാനും സാധിച്ചു എന്നും അദ്ദേഹം പറഞ്ഞു. നോട്ട് നിരോധനത്തിൻ്റെ നാലാം വാർഷികത്തിൽ തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.
കള്ളപ്പണം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു രാജ്യത്ത് 500, 1000 രൂപയുടെ കറൻസി നോട്ടുകൾ നിരോധിച്ചത്. 2016 നവംബർ 8 അർധരാത്രി 12 മണിയോടെ പൊടുന്നനെ നടത്തിയ ഈ പ്രഖ്യാപനം പിന്നീട് പല ചർച്ചകൾക്കും വഴി തെളിച്ചു. പണം പിൻവലിക്കാനും പഴയ നോട്ടുകൾ മാറി പുതിയ നോട്ടുകൾ വാങ്ങാനും ആളുകൾ ബാങ്കുകൾക്കും എടിഎമുകൾക്കും മുന്നിൽ ആഴ്ചകളോളം ക്യൂ നിന്നു. 50 ദിവസം ക്ഷമിക്കണമെന്നും അത്ര ദിവസത്തിനുള്ളിൽ സ്ഥിതിഗതികൾ മെച്ചപ്പെട്ടില്ലെങ്കിൽ ജനങ്ങൾക്ക് തന്നെ എങ്ങനെ വേണമെങ്കിലും ശിക്ഷിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Read Also : ‘നിതീഷ് കുമാർ സർക്കാരിനെ എനിക്ക് ആവശ്യമുണ്ട്’; ബിഹാർ ജനതയ്ക്ക് തുറന്ന കത്തെഴുതി പ്രധാനമന്ത്രി നരേന്ദ്ര മോദി
ലോക ബാങ്കിൻ്റെ റിപ്പോർട്ട് പ്രകാരം 2016ൽ 8.25 ആയിരുന്ന ഇന്ത്യയുടെ സാമ്പത്തിക വളർച്ച 219ൽ 5.02 ആയി കൂപ്പുകുത്തി. കള്ളപ്പണം ഇല്ലായ്മ ചെയ്യാനാണ് നോട്ട് നിരോധിച്ചതെങ്കിലും 99.30 ശതമാനം കറൻസികളും തിരികെ എത്തിയതായി റിസർവ് ബാങ്ക് പറഞ്ഞു.
Story Highlights – Notes Ban Was Greatly Beneficial, Says PM Modi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here