സംസ്ഥാനത്ത് ഇന്ന് കൊവിഡ് മൂലം സ്ഥിരീകരിച്ചത് 22 മരണങ്ങൾ

സംസ്ഥാനത്ത് ഇന്ന് 22 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം അട്ടകുളങ്ങര സ്വദേശി മുസ്തഫ (75), അരുവിക്കര സ്വദേശി നാരായൺ നാടാർ (78), പേരുംകുളം സ്വദേശി ആമീൻ (66), പ്ലാമൂട്ടുകോട് സ്വദേശിനി ചിന്ന പിള്ള (85), നെയ്യാറ്റിൻകര സ്വദേശിനി തങ്കം (58), ആറ്റിങ്ങൽ സ്വദേശിനി വസന്ത (62), ഉള്ളൂർ സ്വദേശി കെ.എം. തോമസ് (71), നെയ്യാറ്റിൻകര സ്വദേശി നാഗരാജൻ (69), കൊല്ലം പെരിനാട് സ്വദേശി മുഹമ്മദ് നസീബ് (13), കൊട്ടാരക്കര സ്വദേശി ശ്രീധര ശർമ്മ (79), ചവറ സ്വദേശി ശിവശങ്കര പിള്ള (77), ആലപ്പുഴ മുതുകുളം സ്വദേശിനി സരസ്വതി (51), ചേർത്തല സ്വദേശി ബാലകൃഷ്ണൻ (72), ഏഴരയിൽപുഴയിൽ സ്വദേശി മോഹനൻ (57), പള്ളിപ്പട്ടുമുറി സ്വദേശിനി ഷീബ (36), എറണാകുളം കുന്നപ്പിള്ളിശേരി സ്വദേശി പി.എ. പൗലോസ് (85), മുണ്ടമ്പേലി സ്വദേശി ഡേവിഡ് (72), ഏരൂർ സ്വദേശിനി ദേവായനി വാസുദേവൻ (80), മലപ്പുറം അരീക്കോട് സ്വദേശി അബ്ദുറഹ്മാൻ (87), വയനാട് വടുവഞ്ചാൽ സ്വദേശി ഗോപാലൻ (68), ബത്തേരി സ്വദേശിനി പാർവതി (85), കണ്ണൂർ ചെറുകുന്ന് സ്വദേശി എ. വിശാൽ (37) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1714 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

അതേസമയം, രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5983 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 452, കൊല്ലം 454, പത്തനംതിട്ട 147, ആലപ്പുഴ 792, കോട്ടയം 423, ഇടുക്കി 49, എറണാകുളം 827, തൃശൂർ 904, പാലക്കാട് 429, മലപ്പുറം 560, കോഴിക്കോട് 618, വയനാട് 104, കണ്ണൂർ 133, കാസർഗോഡ് 91 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 79,410 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4,08,460 പേർ ഇതുവരെ കൊവിഡിൽ നിന്നും മുക്തി നേടി.

Story Highlights 22death to covid kerala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top