ബിനീഷ് കോടിയേരി കസ്റ്റഡിയിലിരിക്കെ ഫോണ്‍ ഉപയോഗിച്ചതായി കണ്ടെത്തല്‍

എന്‍ഫോഴ്‌സ്‌മെന്റിന്റെ കസ്റ്റഡിയിലുള്ള ബിനീഷ് കോടിയേരി ഫോണ്‍ ഉപയോഗിച്ചതായി കണ്ടെത്തല്‍. ബംഗളൂരുവിലെ വില്‍സന്‍ ഗാര്‍ഡന്‍ പൊലീസ് സ്റ്റേഷനില്‍ വച്ച് ബിനീഷ് ഫോണ്‍ ഉപയോഗിച്ചതായി ഇഡി പറയുന്നു. രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ബിനീഷിനെ വില്‍സണ്‍ ഗാര്‍ഡന്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് കബോണ്‍ പാര്‍ക്ക് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
11 ദിവസമായി ബിനീഷിനെ ഇഡി ചോദ്യം ചെയ്യുകയാണ്. ഈ സമയങ്ങളില്‍ വില്‍സണ്‍ ഗാര്‍ഡന്‍ പൊലീസ് സ്റ്റേഷനിലായിരുന്നു താമസിപ്പിച്ചിരുന്നത്. ഈ സമയത്ത് ഫോണ്‍ ഉപയോഗിച്ചതായാണ് പൊലീസിന്റെ രഹസ്യാന്വേഷ വിഭാഗം ഇഡിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഇതേ തുടര്‍ന്ന് ബിനീഷിനെ കബോണ്‍ പാര്‍ക്ക് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
Story Highlights – Bineesh Kodiyeri, custody
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here