കൊവിഡിന്റെ മറവില്‍ ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു; അയ്യപ്പ സേവാസമാജം

കൊവിഡിന്റെ മറവില്‍ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതായി അയ്യപ്പ സേവാസമാജവും പന്തളം കൊട്ടാരവും. പമ്പാ സ്‌നാനത്തിനുള്ള വിലക്ക്, അയ്യപ്പഭക്തരുടെ നിയന്ത്രണങ്ങള്‍ ഇവയെല്ലാം ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കുന്നതാണ്. ദേവസ്വം ബോര്‍ഡിനെ നോക്കുകുത്തിയാക്കിയുള്ള സര്‍ക്കാരിന്റെ നടപടികളില്‍ പ്രതിഷേധിച്ച് മണ്ഡലകാലം അയ്യപ്പഭക്തര്‍ വിടുകളില്‍ വ്യതാനുഷ്ഠനങ്ങളോടെ പൂര്‍ത്തിയാക്കണമെന്നാണ് പന്തളം കൊട്ടാരത്തിന്റെയും അയ്യപ്പ സേവാസമാജത്തിന്റെയും ആഹ്വാനം.
2018ലെ സ്ത്രീ പ്രവേശനം ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ തീരുമാനം ശബരിമലയുടെ പവിത്രതയെ കളങ്കപ്പെടുത്തി. കൊവിഡിന്റെ മറവില്‍ അചാരങ്ങള്‍ ഇല്ലാതാക്കി ശബരിമലയെ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പന്തളത്ത് കൂടിയ അയ്യപ്പ സേവാസമാജം ഭാരവാഹികള്‍ ആരോപിച്ചു.
Story Highlights – Government seeks to sabotage Sabarimala pilgrimage; Ayyappa Seva Samajam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here