ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (09-11-2020)

നയതന്ത്ര ബാഗേജ് വഴി മതഗ്രന്ഥം എത്തിച്ച കേസ്; മന്ത്രി കെ.ടി ജലീൽ കസ്റ്റംസിന് മുന്നിൽ ഹാജരായി
നയതന്ത്ര ബാഗേജ് വഴി മതഗ്രന്ഥം എത്തിച്ചെന്ന കേസിൽ മന്ത്രി കെ. ടി ജലീൽ കസ്റ്റംസിന് മുന്നിൽ ഹാജരായി. ചട്ടലംഘനം നടത്തി ഖുർ ആൻ എത്തിച്ച് വിതരണം നടത്തിയതിൽ മന്ത്രിക്ക് വീഴ്ച സംഭവിച്ചുവെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തൽ. ഇത്തവണ ഔദ്യോഗിക വാഹനത്തിലാണ് മന്ത്രി കസ്റ്റംസ് ഓഫീസിലെത്തിയത്.
മകൾ ആത്മഹത്യ ചെയ്യില്ല’; കൊന്നത് ഭർത്താവിന്റെ ക്വട്ടേഷൻ സംഘം’; ഗുരുതര ആരോണവുമായി രഹ്നയുടെ പിതാവ്
നിലമ്പൂരിൽ അമ്മയേയും മൂന്ന് മക്കളേയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഗുരുതര ആരോപണവുമായി കുടുംബം. മകൾ ആത്മഹത്യ ചെയ്യില്ലെന്ന് രഹ്നയുടെ പിതാവ് രാജൻകുട്ടി പറഞ്ഞു. മകളേയും കൊച്ചുമക്കളേയും കൊലപ്പെടുത്തിയതാണ്. പിന്നിൽ രഹ്നയുടെ ഭർത്താവ് ബിനേഷ് ആണെന്നും രാജൻകുട്ടി ട്വന്റിഫോറിനോട് പറഞ്ഞു.
ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: എം. സി കമറുദ്ദീനെ കോടതിയിൽ നേരിട്ട് ഹാജരാക്കാൻ നിർദേശം
ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ അന്വേഷണ സംഘം നൽകിയ കസ്റ്റഡിയപേക്ഷയിൽ എം. സി കമറുദ്ദീനെ കോടതിയിൽ നേരിട്ട് ഹാജരാക്കാൻ നിർദേശം. കമറുദ്ദീനെ കോടതിയിൽ ഹാജരാക്കിയ ശേഷമായിരിക്കും കസ്റ്റഡി അപേക്ഷയിൽ തീരുമാനം ഉണ്ടാകുക. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ കമറുദ്ദീനെ കോടതിയിൽ ഹാജരാക്കിയേക്കുമെന്നാണ് വിവരം
വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ്; നെഗറ്റീവാണെങ്കില്‍ ക്വാറന്റീന്‍ വേണ്ട
വിദേശത്ത് നിന്നെത്തുന്നവര്‍ കൊവിഡ് നെഗറ്റീവാണെങ്കില്‍ ക്വാറന്റീന്‍ ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍. യാത്ര തിരിക്കുന്നതിന് 72 മണിക്കൂറിനുള്ളില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പുതുക്കിയ പ്രോട്ടോക്കോളില്‍ പറയുന്നു. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ 14 ദിവസം ക്വാറന്റീന്‍ നിര്‍ബന്ധമാണ്. ഇന്ത്യയിലേക്ക് യാത്ര തിരിക്കുന്നതിന് 72 മണിക്കൂറിനുള്ളില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തണം. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി എത്തുന്നവര്‍ ക്വാറന്റീനില്‍ പോകേണ്ടതില്ല.
സെക്രട്ടേറിയറ്റിൽ തീപിടിച്ചത് ഫാനിൽ നിന്നു തന്നെ; അസ്വാഭാവികതയില്ലെന്ന് പൊലീസ്
സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിൽ നടന്ന തീപിടുത്തത്തിൽ അസ്വാഭാവികതയില്ലെന്ന് പൊലീസ് റിപ്പോർട്ട്. ഫയലിലേക്ക് തീപടർന്നത് ഫാനിൽ നിന്നുതന്നെയാണെന്ന് പൊലീസ് പറയുന്നു. ഇതിന്റെ ഗ്രാഫിക്‌സ് വിഡിയോയും പൊലീസ് തയ്യാറാക്കി.
സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിൽ നടന്ന തീപിടുത്തം ഷോർട്ട് സർക്യൂട്ടല്ലെന്ന് അന്തിമ ഫോറൻസിക് റിപ്പോർട്ട്. ഷോർട്ട് സർക്യൂട്ട് ഇതുവരെ കണ്ടെത്താനായില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ഫാൻ ഉരുകിയെങ്കിലും കാരണം വ്യക്തമല്ലെന്നും തിരുവനന്തപുരം സിജെഎം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Story Highlights – todays-headlines-09-11-2020
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here