മലപ്പുറത്ത് പിറകോട്ടെടുത്ത കാർ ദേഹത്തു കയറി മൂന്ന് വയസുകാരി മരിച്ചു

മലപ്പുറം ചുങ്കത്തറ മുട്ടിക്കടവിൽ കാർ ദേഹത്ത് കയറി മൂന്ന് വയസുകാരി മരിച്ചു. പാലേമാട് സ്വദേശി പുളിക്കൽ സൈഫുദ്ദീൻ – ഫർസാന ദമ്പതിമാരുടെ മകൾ ആയിഷയാണ് മരിച്ചത്. വൈകിട്ട് ആറരയോടെയായിരുന്നു സംഭവം.
വീട്ടുമുറ്റത്ത് വച്ച് പിറകോട്ടെടുത്ത കാർ കആയിഷയുടെ ദേഹത്ത് കയറുകയായിരുന്നു. പരിക്കേറ്റ കുഞ്ഞിനെ ഉടൻ തന്നെ നിലമ്പൂർ ജില്ല ആശുപത്രിയിലത്തെിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോർട്ടത്തിന് മൃതദേഹം പാലേമാട് ജുമാമസ്ജിദ് കബർസ്ഥാനിൽ സംസ്‌കരിക്കും.
Story Highlights – 3year old baby death car accident malappuram
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here