Advertisement

തൃശൂർ ജില്ലയിൽ 711 പേർക്ക് കൂടി കൊവിഡ്; 1088 പേർ രോഗമുക്തരായി

November 10, 2020
Google News 1 minute Read

തൃശൂർ ജില്ലയിൽ ഇന്ന് 711 പേർക്ക് കൂടി കൊവിഡ്-19 സ്ഥീരികരിച്ചു. 1088 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9058 ആണ്.

തൃശൂർ സ്വദേശികളായ 106 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥലിരീകരിച്ചവരുടെ എണ്ണം 47,614 ആണ്. 38,202 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്.
ജില്ലയിൽ തിങ്കളാഴ്ച്ച സമ്പർക്കം വഴി 685 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 8 ആരോഗ്യ പ്രവർത്തകർക്കും സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 12 പേർക്കും, രോഗ ഉറവിടം അറിയാത്ത 6 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

Story Highlights covid 711 in thrissure

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here