കണ്ണൂരിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ചത് പിതാവെന്ന് കണ്ടെത്തി

കണ്ണൂർ തളിപ്പറമ്പ് കുറുമാത്തൂരിൽപതിമൂന്നുകാരിയെ പീഡിപ്പിച്ചത് പിതാവാണെന്ന് കണ്ടെത്തി.പെൺകുട്ടി മൊഴി നൽകിയതായി പൊലീസ്.പിതാവിന്റെ ഭീഷണിയെ തുടർന്നാണ് ബന്ധുവായ പത്താം ക്ലാസുകാരൻ പീഡിപ്പിച്ചുവെന്ന് ആദ്യം മൊഴി നൽകിയതെന്നും പെൺകുട്ടി പൊലീസിനോട് പറഞ്ഞു.

വിദേശത്ത് ജോലി ചെയ്യുന്ന പിതാവ് നാട്ടിൽ എത്തിയപ്പോഴാണ് പെൺകുട്ടിയെ പല തവണയായി പീഡിപ്പിച്ചത്. ഇയാൾ ലോക്ക് ഡൗണിന് ശേഷം വിദേശത്തേക്ക് തിരിച്ചുപോകുകയും ചെയ്തു. കഴിഞ്ഞ ദിവസം ശാരീരിക അസ്വസ്ഥതയുണ്ടായതിനെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് കണ്ടെത്തിയത്. ബന്ധുവായ പത്താം ക്ലാസുകാരൻ പീഡിപ്പിച്ചുവെന്നായിരുന്നു കുടുംബം പൊലീസിൽ നൽകിയ പരാതി.2019 ഡിസംബറിൽ വീട്ടിൽ ആളില്ലാത്ത സമയത്ത് പത്താം ക്ലാസുകാരൻ മൊബൈൽ ഫോണിൽ അശ്ലീല ദൃശ്യങ്ങൾ കാണിച്ച് പീഡിപ്പിച്ചുവെന്നായിരുന്നു പരാതിയിലുണ്ടായിരുന്നത്.

എന്നാൽ, മൊഴിയിൽ കണ്ടെത്തിയ ചില വൈരുദ്ധ്യം പൊലീസിന് സംശയമുയർത്തി. തുടർന്ന് വനിതാ പൊലീസുകാരും കൗൺസിലിംഗ് വിദഗ്ധരും ചേർന്ന് സംസാരിച്ചപ്പോഴാണ് പിതാവാണ് പീഡിപ്പിച്ചതെന്ന് കുട്ടി വെളിപ്പെടുത്തിയത്.വിദേശത്തുള്ള പിതാവിന്റെ ഭീഷണിയെ തുടർന്നാണ് സത്യം പറയാതിരുന്നതെന്നും പെൺകുട്ടി മൊഴി നൽകി. പ്രതി നിലവിൽ വിദേശത്താണ്.

Story Highlights It was found that the father molested the 13-year-old girl in Kannur

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top