കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമം ഗൗരവപൂര്‍വം നേരിടണമെന്ന് എല്‍ഡിഎഫ്

a vijayaraghavan

അന്വേഷണ ഏജന്‍സികളുടെ അധികാരപരിധിയുടെ അപ്പുറത്താണ് ഇപ്പോള്‍ സംസ്ഥാനത്ത് നടക്കുന്ന പ്രവര്‍ത്തനങ്ങളെന്ന് ഇടത് മുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍. സംസ്ഥാന- കേന്ദ്ര സര്‍ക്കാരുകള്‍ക്ക് പ്രവര്‍ത്തന രീതികള്‍ സംബന്ധിച്ച് ഭരണഘടനാപരമായ പരിരക്ഷകളാണുള്ളത്. ഭരണഘടനാനുസൃതമായാണ് സംസ്ഥാന ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്ന രൂപത്തിലേക്ക് കേന്ദ്രഅന്വേഷണ സംവിധാനങ്ങളെ ദുര്‍വിനിയോഗം ചെയ്യാന്‍ പാടില്ലാത്താണ്. ആ നിലയില്‍ തെറ്റായ പ്രവര്‍ത്തനമാണ് നടക്കുന്നതെന്നും എ വിജയരാഘവന്‍.

Read Also : ബാര്‍ കോഴക്കേസില്‍ ബിജു രമേശിന്റെ വെളിപ്പെടുത്തലുകളില്‍ സമഗ്ര അന്വേഷണം നടത്തണം: എ.വിജയരാഘവന്‍

പ്രതിപക്ഷം ഗവണ്‍മെന്റിനെ അസ്ഥിരപ്പെടുത്താന്‍ ആരോപിക്കുന്ന തെറ്റായ ആരോപണങ്ങള്‍ക്ക് അന്വേഷണം നടത്തുന്ന രീതി കൂടി സംസ്ഥാനത്ത് നടപ്പിലാക്കപ്പെട്ടു. ഇതിനെ നേരിടുകയും സമരസപ്പെടാതിരിക്കുകയും ചെയ്യുക എന്ന നിലപാടേ സ്വീകരിക്കാന്‍ സാധിക്കൂ. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതിനെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും വിജയരാഘവന്‍.

വേഗതയേറിയ വികസന പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിക്കാന്‍ ഉദ്യോഗസ്ഥരെ ഭയപ്പെടുത്താനാണ് ശ്രമം. തിങ്കളാഴ്ച 25,000 കേന്ദ്രങ്ങളില്‍ കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കാനും തീരുമാനിച്ചു. രാഷ്ട്രീയ മാന്യതയില്ലാത്ത സഖ്യങ്ങളോടെയാണ് യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്നതെന്ന് എ വിജയരാഘവന്‍ ആരോപിച്ചു.

Story Highlights ldf, a vijayaraghavan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top