‘അച്ഛന്റെ പരാജയത്തിന് പകരം വീട്ടാനല്ല, ഇത് ജനങ്ങൾക്ക് വേണ്ടി’ : ലവ് സിൻഹ

നിരവധി യുവാക്കളാണ് ഇത്തവണ ബിഹാർ തെരഞ്ഞെടുപ്പിൽ മാറ്റുരയ്ക്കുന്നത്. ഇക്കൂട്ടത്തിൽ കോൺഗ്രസ് നേതാവ് ശത്രുഖ്‌നൻ സിൻഹയുടെ മകൻ ലവ് സിൻഹയുമുണ്ട്. അച്ഛൻ രണ്ട് തവണ നിന്ന് മത്സരിച്ച ബങ്കിപ്പോർ മണ്ഡലത്തിൽ നിന്നാണ് ലവ് സിൻഹയും മത്സരിക്കുന്നത്.
2009 മുതൽ പിതാവിനൊപ്പം തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജാവമായി പ്രവർത്തിച്ചിരുന്ന ലവ് സിൻഹ, തന്റെ പ്രവർത്തനം കണ്ടാണ് കോൺഗ്രസ് മത്സരിക്കാൻ അവസരം നൽകിയതെന്ന് കൂട്ടിച്ചേർത്തു.
ബിജെപിയുടെ പക്കൽ പണവും സ്വാധീനവുമുണ്ടെന്നും എന്ന് കരുതി മത്സരിക്കാതിരിക്കാൻ സാധിക്കുമോ എന്നും ലവ് സിൻഹ ചോദിച്ചു. പൊതുജനമാണ് തീരുമാനമെടുക്കേണ്ടതെന്നും ലവ് സിൻഹ പറഞ്ഞു. താൻ മത്സരിക്കുന്നത് അച്ഛന്റെ തോൽവിക്ക് പകരംവീട്ടാനല്ലെന്നും ജനങ്ങൾക്ക് വേണ്ടിയാണെന്നും ലവ് കൂട്ടിച്ചേർത്തു.
തൊഴിലില്ലായ്മ, വൈദ്യുതി വിതരണത്തിലെ പാളിച്ചകൾ, വിദ്യാഭ്യാസ നിലവാരം എന്നിവയാണഅ ലവ് സിൻഹയുടെ പ്രധാന തെരഞ്ഞെടുപ്പ് വിഷയങ്ങൾ.
37 കാരനായ ലവ് സിൻഹ അച്ഛനെ പോലെ തന്നെ സിനിമാ ലോകത്ത് നിന്ന് തന്നെയാണ് രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. 2010 ലെ സദിയാ, 2018ൽ പൽടൻ എന്നീ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട് ലവ് സിൻഹ. ബോളിവുഡ് താരം സൊനാക്ഷി സിൻഹ സഹോദരിയാണ്.
Story Highlights – luv sinha bihar election 2020
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here