യൂട്യൂബര്‍ വിജയ് പി. നായരെ മര്‍ദിച്ച കേസ്; മുന്‍കൂര്‍ ജാമ്യ ഹര്‍ജികളില്‍ ഹൈക്കോടതി ഇന്ന് വിധി പറയും

യൂട്യൂബര്‍ വിജയ് പി. നായരെ മര്‍ദിച്ച കേസില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെയും കൂട്ടുപ്രതികളുടെയും മുന്‍കൂര്‍ ജാമ്യ ഹര്‍ജികളില്‍ ഹൈക്കോടതി ഇന്ന് വിധി പറയും.
ഹര്‍ജിയില്‍ അന്തിമ വാദം ഒക്ടോബര്‍ 30 ന് പൂര്‍ത്തിയായിരുന്നു. ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
അതേസമയം, ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കായാണ് താനും കൂട്ടാളികളും വിജയ് പി.നായരെ കാണാനെത്തിയതെന്നും, അതിക്രമമുണ്ടായിട്ടില്ലെന്നുമാണ് പ്രതികളുടെ വാദം. പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നാവശ്യപ്പെട്ട് വിജയ് പി. നായര്‍ ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നിരുന്നു.
അന്തിമ വാദത്തിനിടെ പ്രതികള്‍ ചെയ്ത കുറ്റകൃത്യത്തെ ഹൈക്കോടതി രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. ഹര്‍ജിയില്‍ ജസ്റ്റിസ് അശോക് മേനോന്‍ ഇന്ന് വിധി പറയും.
Story Highlights – YouTuber Vijay P. Nair assault case; anticipatory bail petitions
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here