ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

Bineesh Kodiyeri's custody ends today

ലഹരിക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുന്ന ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ചോദ്യം ചെയ്യലിന് ശേഷം ഉച്ചയോടെ ബിനീഷിനെ ബംഗളൂരു സിറ്റി സിവില്‍ കോടതിയില്‍ ഹാജരാക്കും.

കസ്റ്റഡി നീട്ടണമെന്ന് ഇ.ഡി കോടതിയില്‍ ആവശ്യപ്പെടില്ലെന്നാണ് സൂചന. ബിനീഷിന്റെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിച്ചേക്കും. അന്വേഷണ പുരോഗതിയും ഇ.ഡി കോടതിയെ അറിയിക്കും. റിമാന്‍ഡ് ചെയ്താല്‍ ബിനീഷിനെ പരപ്പന അഗ്രഹാരയിലേക്ക് മാറ്റും. ലഹരിക്കടത്ത് കേസില്‍ ചോദ്യം ചെയ്യാന്‍ ബിനീഷിനെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ വീണ്ടും കോടതിയെ സമീപിക്കും.

Story Highlights Bineesh Kodiyeri’s custody ends today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top