കോതമംഗലം മാര്‍തോമന്‍ ചെറിയ പള്ളി ഇന്ന് സര്‍ക്കാര്‍ ഏറ്റെടുത്തേക്കും

Kothamangalam Church will be taken over by the government

കോതമംഗലം മാര്‍തോമന്‍ ചെറിയ പള്ളി ഇന്ന് സര്‍ക്കാര്‍ ഏറ്റെടുത്തേക്കും. പള്ളി ഏറ്റെടുക്കുന്നതില്‍ കാലതാമസം വരുത്തിയതിന് ജില്ല കളക്ടര്‍ക്കെതിരെ ഇന്നലെ ഹൈക്കോടതി രൂക്ഷമായാണ് വിമര്‍ശിച്ചത്. അതേസമയം, പള്ളി യാതൊരു കാരണവശാലും വിട്ടുനല്‍കില്ലെന്ന നിലപാടിലാണ് യാക്കോബായ സഭ. നടപടികളെ വിശ്വാസികളുടെ പിന്തുണയോടെ ശക്തമായി പ്രതിരോധിക്കുമെന്ന് സഭാ നേതൃത്വം ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ, മത മൈത്രി സംരക്ഷണ സമിതി നാളെ കോതമംഗലം ടൗണില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

Story Highlights Kothamangalam Church will be taken over by the government

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top