നികുതി ഭീകരതയിൽ നിന്ന് നികുതി സുതാര്യതയിലേക്കാണ് രാജ്യം നീങ്ങുന്നതെന്ന് പ്രധാനമന്ത്രി

നികുതിദായകന് ഇനി നികുതി റീഫണ്ടിനായി വർഷങ്ങളോളം കാത്തിരിക്കേണ്ടതില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നികുതി ഭീകരതയിൽ നിന്ന് നികുതി സുതാര്യതയിലേക്കാണ് രാജ്യം നീങ്ങുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഒഡീഷ കട്ടക്കിലെ ഇൻകം ടാക്‌സ് അപ്പലേറ്റ് ട്രിബ്യൂണലിന്റെ (ഐടിടി) ഓഫീസ് ഉൾപ്പെടെയുള്ള റെസിഡൻഷ്യൽ കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഞ്ച് ലക്ഷം വരെ വരുമാനമുള്ളവർക്ക് നികുതി അടക്കേണ്ടതില്ലെന്ന തീരുമാനം താഴ്ന്ന വരുമാനക്കാരെ ഏറെ സഹായിക്കുന്നുണ്ട്. മാത്രമല്ല, കോർപറേറ്റ് നികുതിയുടെ കാര്യത്തിലും കാര്യമായ കുറവ് വരുത്തിയിട്ടുണ്ട്.
രാജ്യം നികുതി നൽകുന്നവരുടെ അവകാശങ്ങളും ഉത്തരവാദിത്വങ്ങളും തിരിച്ചറിയുന്നുണ്ട്. അതുകൊണ്ട് തന്നെ നികുതി ദായകരിൽ വിശ്വാസിയത ഉണ്ടാക്കാനുള്ള ശ്രമത്തിലാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Story Highlights – prime minister said country is moving tax transparency
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here