കൊവിഡ് പ്രതിരോധ വാക്‌സിനായ സ്ഫുട്‌നിക്5 92 ശതമാനം ഫലപ്രദമെന്ന് റഷ്യ

കൊവിഡ് പ്രതിരോധ വാക്‌സിനായ സ്ഫുട്‌നിക്5 92 ശതമാനം ഫലപ്രദമെന്ന് അവകാശവാദവുമായി റഷ്യ. വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം ബെലാറസ്, യു.എ.ഇ., വെനസ്വേല, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ പുരോഗമിക്കുന്നതിനിടയിലാണ് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്.
വാക്‌സിൻ സ്വീകരിച്ച 16,000 പേരിൽ നിന്നുള്ള വിവരത്തെ അടിസ്ഥാനമാക്കിയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന റിപ്പോർട്ടെന്നും റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട്(ആർ.ഡി.ഐ.എഫ്.)പറഞ്ഞു.
നിലവിൽ വാക്‌സിൻ പരീക്ഷണം പുരോഗമിക്കുന്നത് മോസ്‌കോയിലാണ്. വാക്‌സിൻ സ്വീകരിക്കുന്നവരിൽ മൂന്നിലൊന്നു പേർക്ക് സജീവ ഘടകങ്ങൾ അടങ്ങിയ വാക്‌സിൻ നൽകിയിട്ടില്ല. സ്പുട്‌നിക് വാക്‌സിൻ നൽകിയവർക്ക്, സജീവ ഘടകം അടങ്ങിയ വാക്‌സിൻ നൽകാത്തവരെക്കാൾ 92 ശതമാനത്തോളം രോഗത്തെ ചെറുക്കാൻ കഴിഞ്ഞു.
അന്നാൽ, കൊവിഡ് വാക്‌സിൻ 90 ശതമാനവും ഫലപ്രദമെന്ന് അവകാശവാദവുമായി യു.എസ്. മരുന്നു കമ്പനിയായ ഫൈസർ കഴിഞ്ഞദിവസം രംഗത്ത് വന്നിരുന്നു. വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിലാണ് ഇത് കണ്ടെത്തിയതെന്നും കമ്പനി അറിയിച്ചിരുന്നു.
Story Highlights – russia sputnik 5 vaccine 92 percentage effctive russia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here