ഓസ്ട്രേലിയൻ പര്യടനം: കസ്റ്റമൈസ്ഡ് പിപിഇ കിറ്റും മാസ്കും; ഇന്ത്യൻ ടീം പുറപ്പെട്ടു

Team India leaves Australia

ഓസ്ട്രേലിയൻ പര്യടനത്തിനായുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം പുറപ്പെട്ടു. ഐപിഎൽ അവസാനിച്ചതിനു പിന്നാലെയാണ് ബബിളിൽ നിന്ന് പുറത്തുകടന്ന് താരങ്ങളെല്ലാം ഒത്തുചേർന്നത്. ഓരോരുത്തർക്കും പ്രത്യേകം കസ്റ്റമൈസ് ചെയ്ത പിപിഇ കിറ്റുകളും മാസ്കുകളുമാണ് ഉള്ളത്. ടീം ഇന്ത്യ യാത്രക്ക് തയ്യാറായതിൻ്റെ ചിത്രങ്ങൾ ബിസിസിഐ പുറത്തുവിട്ടിട്ടുണ്ട്.

Read Also : ഓസ്ട്രേലിയക്കെതിരെ പരിമിത ഓവർ മത്സരങ്ങളിൽ ഇന്ത്യ അണിയുക ‘റെട്രോ’ തീം ജഴ്സി; റിപ്പോർട്ട്

ക്യാപ്റ്റൻ വിരാട് കോലിയും പരിശീലകൻ രവി ശാസ്ത്രിയും ഉൾപ്പെട്ട സംഘമാണ് ചിത്രങ്ങളിൽ ഉള്ളത്. മലയാളി താരം സഞ്ജു സാംസണിനെയും കൂട്ടത്തിൽ കാണാം.

നവംബർ 27ന് ഏകദിന പരമ്പരയോടെയാണ് ഇന്ത്യൻ പര്യടനം ആരംഭിക്കുക. ഡിസംബർ നാലിനാണ് ടി-20 പരമ്പര ആരംഭിക്കുക. മൂന്ന് വീതം ഏകദിന, ടി-20 മത്സരങ്ങളും നാല് ടെസ്റ്റ് മത്സരങ്ങളുമാണ് പര്യടനത്തിൽ ഉള്ളത്.

ടെസ്റ്റ് പരമ്പരക്കിടെ ക്യാപ്റ്റൻ വിരാട് കോലിക്ക് ബിസിസിഐ പറ്റേണിറ്റി ലീവ് അനുവദിച്ചിട്ടുണ്ട്. നാല് ടെസ്റ്റ് മത്സരങ്ങളിൽ അവസാന മൂന്നെണ്ണത്തിലും കോലി ഉണ്ടാവില്ല. കോലിയുടെ അഭാവത്തിൽ രോഹിത് ശർമ്മയെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഏകദിന, ടി-20 ടീമുകളിൽ രോഹിത് ഇല്ല. ഏകദിന ടീമിൽ ബാക്കപ്പ് വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസൺ ഇടം നേടി. ഔദ്യോഗിക വാർത്താ കുറിപ്പിലൂടെ ബിസിസിഐ തന്നെയാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.

Story Highlights Team India squad leaves for Australia tour

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top