രാജ്യത്ത് 24 മണിക്കൂറിനിടെ 47,905 പേര്‍ക്ക് കൂടി കൊവിഡ്; രോഗമുക്തിനിരക്ക് 92.8 ശതമാനം

രാജ്യത്ത് 24 മണിക്കൂറിനിടെ 47,905 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 550 കൊവിഡ് മരണങ്ങളാണ്
രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. റെക്കോര്‍ഡ് പ്രതിദിന കേസ് റിപ്പോര്‍ട്ട് ചെയ്തതോടെ ഡല്‍ഹിയില്‍ ആശങ്ക വര്‍ധിച്ചു.രോഗബാധ ഡല്‍ഹിയെ രൂക്ഷമായി ബാധിച്ചതായി ഡല്‍ഹി ഹൈക്കോടതി നിരീക്ഷിച്ചു. മഹാരാഷ്ട്ര ,കേരളം എന്നീ സംസ്ഥാനങ്ങളേക്കാള്‍ ഗുരുതരമായി സ്ഥിതിയിലേക്കാണ് ഡല്‍ഹി പോകുന്നത്.
നാലില്‍ ഒരാള്‍ക്ക് കൊവിഡ് ബാധിച്ചെന്നും എല്ലാ വീടുകളിലും രോഗബാധ ഉണ്ടായതായും ഡല്‍ഹി ഹൈക്കോടതി നിരീക്ഷിച്ചു. നാലാംഘട്ട സെറോ സര്‍വ്വേ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് നിരീക്ഷണം. സര്‍വേയുടെ ഭാഗമായി ഡല്‍ഹിയില്‍ 25 ശതമാനം പേരിലും ആന്റിബോഡി കണ്ടെത്തിയിട്ടുണ്ട് പ്രതിദിന കേസ് 12,000 വരെ പോകുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു. ആശുപത്രികളില്‍ കൂടുതല്‍ കിടക്കകളും, ഐസിയു യൂണിറ്റുകളും അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 86,83,917 ആയി. 1,28,121 പേര്‍ ഇതുവരെ മരിച്ചു. അരലക്ഷത്തിലധികം പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമായി. രോഗമുക്തിനിരക്ക് 92.8 ശതമാനമായപ്പോള്‍ മരണ നിരക്ക് 1.48 ശതമാനമായി തുടരുന്നു. കൊവിഡ് വാക്‌സിനായ കൊവിഷീല്‍ഡിന്റെ മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ ഭാഗമാകുന്നവരുടെ പട്ടിക ഐസിഎംആറും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് തയാറാക്കി. ഉത്തരാഖണ്ഡ് സാള്‍ട്ട് നിയമസഭാ മണ്ഡലത്തിലെ ബിജെപി എംഎല്‍എ സുരേന്ദ്ര സിംഗ് ജീനാ ഡല്‍ഹിയിലെ ആശുപത്രിയില്‍ കൊവിഡ് ചികിത്സയിലിരിക്കെ മരിച്ചു.
Story Highlights – covid 19, coronavirus, india
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here