Advertisement

എം ആര്‍ മുരളിയെ സ്ഥാനാര്‍ത്ഥിയാക്കാത്തതിന് കാരണം വിഭാഗീയതയെന്ന് സിപിഐഎം പാലക്കാട് സെക്രട്ടറിയറ്റ് വിലയിരുത്തല്‍

November 12, 2020
1 minute Read
m r murali

ഷൊര്‍ണൂരില്‍ എം ആര്‍ മുരളിയെ സ്ഥാനാര്‍ത്ഥിയാക്കാത്തത് വിഭാഗീയത കൊണ്ടെന്ന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറിയറ്റിന്റെ വിലയിരുത്തല്‍. മുരളിയെ ഉള്‍പ്പെടുത്താത്ത ഒറ്റപ്പാലം ഏരിയ കമ്മിറ്റിക്കതിരെ രൂക്ഷ വിമര്‍ശനമാണ് ഇന്ന് ചേര്‍ന്ന ജില്ലാ സെക്രട്ടറിയറ്റില്‍ ഉയര്‍ന്നത്. ഷൊര്‍ണൂരിലെ സാഹചര്യം പരിശോധിക്കാന്‍ 15ന് വീണ്ടും ജില്ലാ സെക്രട്ടറിയറ്റ് യോഗം ചേരും.

എം ആര്‍ മുരളിയില്ലാതെ ജില്ലാ കമ്മിറ്റിക്ക് സമര്‍പ്പിച്ച ഷൊര്‍ണൂര്‍ നഗരസഭയിലെ സ്ഥാനാര്‍ത്ഥി പട്ടിക കഴിഞ്ഞ ദിവസം ജില്ലാ കമ്മിറ്റി മരവിപ്പിച്ച് തിരിച്ചയച്ചിരുന്നു. മുരളിയെ കൂടി ഉള്‍പ്പെടുത്തണമെന്നായിരുന്നു മന്ത്രി എ കെ ബാലനടക്കം സംസ്ഥാന നേതൃത്വത്തിനേറെയും നിലപാട്.

Read Also : എം ആര്‍ മുരളിയെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശം തള്ളി സിപിഐഎം ഒറ്റപ്പാലം ഏരിയ കമ്മിറ്റി

എന്നാല്‍ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തില്‍ മുരളിയെ സ്ഥാനാര്‍ത്ഥിയാക്കേണ്ടന്ന നിലപാടില്‍ ഒറ്റപ്പാലം ഏരിയ കമ്മിറ്റിയിലെ ഒരു വിഭാഗം ഉറച്ചുനിന്നു. ഇന്ന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് വിഭാഗീയ പ്രവര്‍ത്തനം ഇപ്പോഴും ചിലര്‍ നടത്തുന്നുവെന്ന് വിലയിരുത്തിയത്. രൂക്ഷ വിമര്‍ശനമാണ് ഏരിയ കമ്മിറ്റിക്കതിരേയും, പ്രമുഖനായ ഒരു ജില്ലാ കമ്മിറ്റി അംഗത്തിനെതിരേയും ഉയര്‍ന്നതെന്നാണ് വിവരം.

ഷൊര്‍ണൂര്‍ വിഷയം ആഴത്തില്‍ ചര്‍ച്ച ചെയ്യേണ്ടതാണെന്ന വിലയിരുത്തലിലെത്തിയ മന്ത്രി എ കെ ബാലന്‍ പങ്കെടുത്ത ജില്ലാ സെക്രട്ടേറിയേറ്റ് 15 വീണ്ടും യോഗം വിളിക്കാന്‍ തീരുമാനിച്ചു. വിമത പ്രവര്‍ത്തനം അവസാനിപ്പിച്ച് പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിയ എം ആര്‍ മുരളി പിണറായി വിശ്വസ്തനായാണ് ജില്ലയില്‍ ഇപ്പോള്‍ അറിയപ്പെടുന്നത്. മുരളിയെ കൂടാതെ നിലവിലെ വൈസ് ചെയര്‍മാനായിരുന്ന ആര്‍ സുനുവിനേയും ഷൊര്‍ണൂര്‍ നഗരസഭ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതില്‍ പ്രതിഷേധം പുകയുന്നുണ്ട്.

Story Highlights mr murali, cpim state secretariate

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top