Advertisement

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഓസീസ് ടീം പ്രഖ്യാപിച്ചു; ടീമിൽ അഞ്ച് പുതുമുഖങ്ങൾ

November 12, 2020
2 minutes Read
Australia Pucovski Green india

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഓസീസ് ടീം പ്രഖ്യാപിച്ചു. അഞ്ച് പുതുമുഖങ്ങൾ ഉൾപ്പെടെയുള്ള 17 അംഗ ടീമിനെയാണ് ഓസ്ട്രേലിയ പ്രഖ്യാപിച്ചത്. സ്റ്റീവ് സ്മിത്ത്, മാർനസ് ലബുഷെയ്‌ൻ, ഡേവിഡ് വാർണർ, മിച്ചൽ സ്റ്റാർക്ക് തുടങ്ങിയ പ്രമുഖ താരങ്ങളൊക്കെ ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. വിക്കറ്റ് കീപ്പർ ടിം പെയിൻ ആണ് ക്യാപ്റ്റൻ. പാറ്റ് കമ്മിൻസ് വൈസ് ക്യാപ്റ്റനാണ്.

ഷെഫീൽഡ് ഷീൽഡിൽ തുടർച്ചയായ ഇരട്ടസെഞ്ചുറികൾ നേടി ശ്രദ്ധേയനായ വിൽ പുകോവ്സ്കി, റിക്കി പോണ്ടിങ്ങിന് ശേഷം ഓസ്‌ട്രേലിയ കണ്ട ഏറ്റവും മികച്ച യുവ ബാറ്റ്‌സ്മാൻ എന്ന ഗ്രെഗ് ചാപ്പൽ വിശേഷിപ്പിച്ച കാമറൂൺ ഗ്രീൻ, പേസ് ബൗളിങ് ഓൾറൗണ്ടർമാരായ മിച്ചൽ നെസെർ, സീൻ അബോട്ട്, ലെഗ് സ്പിന്നർ മിച്ചൽ സ്വപ്ടൺ എന്നിവരാണ് ടീമിൽ ഉൾപ്പെട്ട പുതുമുഖങ്ങൾ.

Read Also : ആഭ്യന്തര ക്രിക്കറ്റിൽ റൺസ് അടിച്ചു കൂട്ടുന്ന പുകോവ്സ്കി; ഇതാണ് ഓസ്ട്രേലിയയിൽ ഇന്ത്യയെ കാത്തിരിക്കുന്ന വണ്ടർ കിഡ്

22 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 55.48 എന്ന ബാറ്റിങ് ശരാശരിയിൽ 1720 റൺസാണ് പുകോവ്‌സ്‌കിയുടെ സമ്പാദ്യം. ഓസ്ട്രേലിയൻ ക്രിക്കറ്റിലെ അടുത്ത സൂപ്പർ സ്റ്റാർ എന്നാണ് പുകോവ്സ്കിക്കുള്ള വിശേഷണം. ഓൾറൗണ്ടറായ കാമറൂൺ ഗ്രീൻ ആവട്ടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 19 മത്സരങ്ങളിൽ നിന്ന് 1196 റൺസും 30 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. മിച്ചൽ നെസറും, സീൻ അബോട്ടും പരിമിത ഓവർ മത്സരങ്ങളിൽ ഓസ്ട്രേളിയക്കായി കളിച്ചിട്ടുണ്ട്.

ഡിസംബർ 17 മുതൽ അഡലെയ്ഡിൽ നടക്കുന്ന ആദ്യ ടെസ്റ്റ് ഡേ-നൈറ്റ് മത്സരമാണ്. അടുത്ത ടെസ്റ്റ്, മെൽബണിൽ നടക്കും. ബോക്സിംഗ് ഡേ ടെസ്റ്റിനു ശേഷം അഡലെയ്ഡിൽ തന്നെ മൂന്നാം മത്സരവും നടക്കും. ഏഴ് മുതലാണ് പര്യടനം ആരംഭിക്കുക. ഏകദിന പരമ്പരയോടെയാണ് പര്യടനത്തിനു തുടക്കമാവുക.

Story Highlights Cricket Australia pick uncapped Pucovski, Green, Abbott for Tests against India

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top