വിദ്യാർത്ഥികൾക്ക് ആശ്വാസം; സ്‌കൂളുകൾ ചെലവ് മാത്രം ഫീസായി ഈടാക്കണമെന്ന് ഹൈക്കോടതി

ഈ അധ്യയന വർഷം സ്‌കൂളുകൾ ചെലവ് മാത്രമേ ഫീസായി ഈടാക്കാവൂ എന്ന് ഹൈക്കോടതി. ഓൺലൈൻ ക്ലാസുകൾ മാത്രം നടക്കുന്ന പശ്ചാത്തലത്തിൽ ഫീസ് ഇളവ് തേടി വിദ്യാർത്ഥികളും രക്ഷകർത്താക്കളും നൽകിയ ഹർജികളിലാണ് ഉത്തരവ്.

ഹർജികളിൽ പരാമർശിക്കുന്ന അൺ എയ്ഡഡ് സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകൾ കൃത്യമായ ചെലവ് 17നകം അറിയിക്കണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു. സാമ്പത്തിക പ്രശ്നങ്ങൾ എല്ലാ വിഭാഗം ജനങ്ങളെയും ബാധിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ സ്‌കൂൾ നടത്തിപ്പുവഴി നേരിട്ടോ അല്ലാതെയോ ലാഭമുണ്ടാക്കരുതെന്നും കോടതി ചൂണ്ടിക്കാട്ടി. സ്‌കൂളുകൾ യഥാർത്ഥ ചെലവിനെക്കാൾ കൂടുതൽ തുക വിദ്യാർത്ഥികളിൽ നിന്ന് വാങ്ങില്ലെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും കോടതി പറഞ്ഞു.

Story Highlights School fees, High court of kerala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top