കോട്ടയം യുഡിഎഫ് സീറ്റ് വിഭജനത്തില്‍ അതൃപ്തിയുമായി മുസ്ലിം ലീഗ്; അഞ്ച് ഡിവിഷനുകളില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മുന്നറിയിപ്പ്

കോട്ടയം ജില്ലാ പഞ്ചായത്തില്‍ യുഡിഎഫ് സീറ്റ് വിഭജനത്തില്‍ അതൃപ്തിയുമായി മുസ്ലിം ലീഗ്. എരുമേലി ഡിവിഷനില്‍ സീറ്റ് നല്‍കണമെന്ന ആവശ്യം പരിഗണിക്കാത്തതിലാണ് പ്രതിഷേധം. ജില്ലാ പഞ്ചായത്തിലേക്ക് അഞ്ച് ഡിവിഷനുകളില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ലീഗ് മുന്നറിയിപ്പ് നല്‍കി. ആകെയുള്ള 22 ഡിവിഷനുകളില്‍ കഴിഞ്ഞ തവണ 11 ഇടങ്ങളില്‍ വീതം കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് എമ്മുമാണ് മത്സരിച്ചത്.
ജോസ് കെ. മാണി വിഭാഗം വിട്ടു പോയതോടെ പി.ജെ ജോസഫ് പക്ഷത്തിന് ഒന്‍പത് സീറ്റുകളാണ് നല്‍കിയത്. മുന്‍പ് ലീഗ് മത്സരിച്ചിരുന്ന എരുമേലി ഡിവിഷനില്‍ വനിതാ സ്ഥാനാര്‍ത്ഥി ഇല്ലാതെ വന്നതിനാല്‍ മുസ്ലിം ലീഗ് സീറ്റ് വിട്ടുനല്‍കുകയായിരുന്നു. നിലവില്‍ കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റാണ് എരുമേലി. ജില്ലാ പ്രസിഡന്റ് അസീസ് ബഡായി ഉള്‍പ്പെടെ സ്ഥാനാര്‍ത്ഥികളാകും എന്നാണ് ലീഗ് അനൗദ്യോഗികമായി വ്യക്തമാക്കുന്നത്. എന്നാല്‍ സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയല്ല കോട്ടയം ജില്ലാ ഭാരവാഹികളുടെ പ്രതിഷേധം എന്നാണ് സൂചന.
Story Highlights – League is dissatisfied with the division of UDF seats in Kottayam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here