Advertisement

ബിഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍; സത്യപ്രതിജ്ഞ ദീപാവലിക്ക് ശേഷം

November 12, 2020
Google News 1 minute Read
nitheesh kumar modi

ബിഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ദീപാവലിക്ക് ശേഷം സത്യപ്രതിജ്ഞ ചെയ്യും. പ്രധാനപ്പെട്ട വകുപ്പുകള്‍ക്ക് പിന്നാലെ സ്പീക്കര്‍ പദവിയും ബിജെപി എറ്റെടുക്കും. തന്റെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന സര്‍ക്കാരിന്റെ ഘടനയും താനാകും അന്തിമമായി തീരുമാനിക്കുക എന്ന് നിതീഷ് ബിജെപിയെ അറിയിച്ചിട്ടുണ്ട്. ഇത് സാധ്യമല്ലെന്ന് സൂചന നല്‍കുന്ന പ്രതികരണം ബിജെപി യും അറിയിച്ചു. കൂടുതല്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്താണ് ഇരു പാര്‍ട്ടികളുടെയും ഇപ്പോഴത്തെ തിരുമാനം.

Read Also : ബിഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ മന്ത്രിസഭ രൂപീകരണ ശ്രമവുമായി ബിജെപി; കോടതിയെ സമീപിക്കാന്‍ പ്രതിപക്ഷം

ചട് പൂജയ്ക്കും ദീപാവലിക്കും ശേഷമാകും സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുക. പ്രധാനവകുപ്പുകള്‍ വിട്ടുനല്‍കാന്‍ നിതീഷ് തയ്യാറാകും എന്നാണ് വിവരം. പക്ഷേ സ്പീക്കര്‍ പദവി തന്റെ പാര്‍ട്ടിക്ക് തന്നെ വേണം എന്ന നിബന്ധന നിതീഷ് തുടരും. മുഖ്യമന്ത്രി പദം എറ്റെടുക്കുന്ന ജെഡിയുവിന് സ്പീക്കര്‍ പദവി നല്‍കാന്‍ സാധിക്കില്ല എന്ന നിലപാട് ബിജെപി നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം എന്‍ഡിഎയിലെ ഘടക കക്ഷികളെ മുന്നണിയില്‍ എത്തിച്ച് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ആര്‍ജെഡി- കോണ്‍ഗ്രസ് നീക്കത്തെ ഇടത് പാര്‍ട്ടികള്‍ തള്ളി. ഇത്തരം ഒരു നീക്കം ദീര്‍ഘകാല അടിസ്ഥാനത്തില്‍ ബിജെപിക്ക് ഗുണം ആകും എന്ന ഇടത് പാര്‍ട്ടികള്‍ അര്‍ജെഡിയെയും കോണ്‍ഗ്രസിനെയും അറിയിച്ചു. സിപിഐഎം, സിപിഐ, സിപിഐഎംഎല്‍ പാര്‍ട്ടികളാണ് നിലപാട് വ്യക്തമാക്കിയത്.

Story Highlights bihar, nitheesh kumar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here