പാലക്കാട്ട് കൊള്ളസംഘം യാത്രക്കാരെ ആക്രമിച്ച് കാര്‍ മോഷ്ടിച്ചു

car theft

പാലക്കാട്ട് കൊള്ളസംഘം യാത്രക്കാരെ ആക്രമിച്ച് കാറുമായി കടന്നു കളഞ്ഞു. പുതുശ്ശേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. തിരുപ്പൂരില്‍ നിന്ന് മടങ്ങി വരുന്ന വഴിയില്‍ പുതുശ്ശേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മരുതറോഡ് ഓവര്‍ ബ്രിഡ്ജിന് സമീപത്തെ പെട്രോള്‍ പമ്പിന് സമീപം വച്ചാണ് കൊള്ള സംഘം കാര്‍ യാത്രക്കാരെ ആക്രമിച്ച് വാഹനവുമായി കടന്നു കളഞ്ഞത്. ബിസിനസുകാരായ പാലക്കാട് ഒലവക്കോട് കാവില്‍പാട് സ്വദേശി മുനീര്‍, ഇന്ദ്ര നഗര്‍ സ്വദേശി നവനീത് എന്നിവരാണ് ആക്രമണത്തിന് ഇരയായത്.

Read Also : ഇടുക്കിയില്‍ വയോധികയുടെ വീട് ആക്രമിച്ച് 40 പവന്‍ മോഷ്ടിച്ചു; നാല് പേര്‍ അറസ്റ്റില്‍

ആദ്യം പൊലീസ് വേഷത്തിലെത്തിയ രണ്ട് പേര്‍ യാത്രക്കാരുടെ മുഖത്ത് സ്‌പ്രേ അടിച്ചു. ശേഷം മറ്റൊരു വാഹനത്തിലെത്തിയ 4 പേര്‍ മരക്കഷ്ണങ്ങള്‍ കൊണ്ട് ആക്രമിക്കുകയായിരുന്നു. വാഹനമോടിച്ചിരുന്ന നവനീതിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. തലക്ക് പരുക്കേറ്റ ഇദ്ദേഹത്തിന് ആറ് തുന്നുകളുണ്ട്.

നവനീതിനെ അടിച്ച് താഴെയിട്ട ശേഷം അക്രമികള്‍ കാറുമായി കടന്നു കളയുകയായിരുന്നു. പുതുശ്ശേരി കസബ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പണമടങ്ങിയ പഴ്‌സുകളും ചെക്ക് ലീഫുകളുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.

Story Highlights car theft, palakkad

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top