Advertisement

യുഎഇയില്‍ ഇന്ന് 1,214 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

November 12, 2020
Google News 1 minute Read

യുഎഇയില്‍ ഇന്ന് 1,214 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയില്‍ ഉണ്ടായിരുന്ന രണ്ടുപേര്‍ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 145599 ആയി. രാജ്യത്തെ ആകെ കൊവിഡ് മരണ സംഖ്യ 520 ആയി. 741 പേരാണ് ഇന്ന് സുഖം പ്രാപിച്ചത്.

രാജ്യത്ത് ഇതുവരെ 140442 പേര്‍ കൊവിഡില്‍ നിന്നും രോഗ മുക്തി നേടി. നിലവില്‍ 4637 പേരാണ് കൊവിഡ് ബാധിച്ചു ചികിത്സയില്‍ ഉള്ളത്. കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടയില്‍ 114653 പരിശോധനകള്‍ കൂടി രാജ്യത്തു നടത്തി. രാജ്യത്തെ കൊവിഡ് മുക്തമാക്കുന്നതിന്റെ അവസാന ഘട്ടം ആരംഭിച്ചതായും ഇതുമായി എല്ലാവരും സഹകരിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

മതിയായ എല്ലാ നടപടികളും പൂര്‍ത്തീകരിച്ച് കൊവിഡിനെതിരെ പോരാടുന്ന രാജ്യങ്ങളില്‍ മുന്നിലാണ് യുഎഇയെന്ന് ദേശീയ അടിയന്തര നിവാരണ വിഭാഗം വക്താവ് ഡോ.സെയിഫ് അല്‍ ദാഹെരി പറഞ്ഞു. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറയാത്ത സാഹചര്യത്തില്‍ പൊതുവായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാനും അദ്ദേഹം നിര്‍ദേശിച്ചു.

Story Highlights UAE reports 1,214 new COVID-19 cases

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here