Advertisement

അമിത് ഷായുടെ പ്രൊഫൈൽ ചിത്രം നീക്കി ട്വിറ്റർ

November 13, 2020
Google News 1 minute Read

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രൊഫൈൽ ചിത്രം നീക്കം ചെയ്ത് ട്വിറ്റർ. പകർപ്പവകാശ നിയമം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. പിന്നീട് ചിത്രം പുനഃസ്ഥാപിച്ചിരുന്നു.

ഇന്നലെയാണ് സംഭവം. ഫോട്ടോഗ്രാഫറുടെ ഭാഗത്തുനിന്നുണ്ടായ പ്രതികരണത്തെ തുടർന്നായിരുന്നു ചിത്രം നീക്കം ചെയ്തത്. ട്വിറ്ററിന്റെ ആഗോളനയങ്ങൾക്കെതിരായതിനാലാണ് അക്കൗണ്ട് താത്ക്കാലികമായി ലോക്ക് ചെയ്തതെന്നും ഉടൻ തന്നെ തീരുമാനം മാറ്റിയതോടെ അക്കൗണ്ട് വീണ്ടും പ്രവർത്തനസജ്ജമായതായും ട്വിറ്റർ വക്താവ് അറിയിച്ചു.

ട്വിറ്ററിന്റെ നയമനുസരിച്ച് ഫോട്ടോഗ്രഫർക്കാണ് ചിത്രത്തിന്റെ പകർപ്പവകാശം. കോപ്പിറൈറ്റ് പ്രശ്നത്തെ തുടർന്ന് ബി.സി.സി.ഐയുടെ ഡിസ്പ്ലേ ചിത്രവും അടുത്തിടെ ട്വിറ്റർ നീക്കം ചെയ്തിരുന്നു.

Story Highlights Amit Shah’s Twitter Photo Temporarily Removed 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here