കൊച്ചി പോർട്ട് ട്രസ്റ്റ് ഡെപ്യൂട്ടി ചെയർമാനെതിരെ സിബിഐ കേസ്

കൊച്ചി പോർട്ട് ട്രസ്റ്റ് ഡെപ്യൂട്ടി ചെയർമാനെതിരെ സിബിഐ കേസെടുത്തു. ഡെപ്യൂട്ടി ചെയർമാൻ സിറിൽ സി ജോർജിനെതിരെയാണ് കേസെടുത്തത്. വരവിൽ കൂടുതൽ സ്വത്ത് സമ്പാദിച്ചതിന്റെ പേരിലാണ് കേസ് എടുത്തിരിക്കുന്നത്.
കൊച്ചി പോർട്ട് ട്രസ്റ്റ് സെക്രട്ടറിയായിരുന്ന 2004-2013 കാലയളവിൽ 90,73,582 രൂപ അനധികൃതമായി സമ്പാദിച്ചുവെന്നാണ് കേസ്. ഒക്ടോബർ 26 ന് സിബിഐ കൊച്ചി യൂണിറ്റ് സിറിൽ സി ജോർജിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇദ്ദേഹത്തിന്റെ ഓഫീസിലും വീട്ടിലും നടത്തിയ റെയ്ഡിൽ വിവിധ രേഖകൾ സിബിഐ സംഘം പിടിച്ചെടുത്തിരുന്നു. സിറിൽ സി ജോർജ് സമ്പാദിച്ചിരിക്കുന്ന സ്വത്തുക്കൾ വരുമാനത്തേക്കാൾ 120 ശതമാനം കൂടുതലാണെന്നാണ് സിബിഐയുടെ കണ്ടെത്തൽ അഴിമതി നിരോധന നിയമപ്രകാരമാണ് സിറിൽ സി ജോർജിനെതിരെ കേസെടുത്തിരിക്കുന്നത്.
Story Highlights – Cyril c george, cbi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here