യുഎഇയില്‍ ഇന്ന് 1136 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

യുഎഇയില്‍ ഇന്ന് 1136 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 146735 ആയി. കൊവിഡ് ബാധിച്ചു ചികിത്സയില്‍ ആയിരുന്ന മൂന്നു പേര്‍ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തു കൊവിഡ് മരണ സംഖ്യ 523 ആയി.

773 പേര്‍ ഇന്ന് സുഖം പ്രാപിച്ചു. ഇതോടെ 141215 പേരാണ് ഇത് വരെ കൊവിഡില്‍ നിന്നും രോഗ മുക്തി നേടിയത് . നിലവില്‍ 4997 പേരാണ് രാജ്യത്തു കൊവിഡ് ബാധിച്ചു ചികിത്സയില്‍ ഉള്ളത്. കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടയില്‍ 128186 പരിശോധനകള്‍ കൂടി രാജ്യത്തു നടത്തി. യുഎഇയില്‍ ഇതു വരെ 14 .6 ദശലക്ഷം പരിശോധനകള്‍ ആണ് നടത്തിയത്.

Story Highlights covid confirmed 1136 people in UAE today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top