കൊവിഡ് ടെസ്റ്റ് നടത്താൻ ‘ഡ്രൈവ് ത്രൂ’ രീതിയുമായി നെയ്യാർ മെഡിസിറ്റി

സുരക്ഷിതമായ രീതിയിൽ കൊവിഡ് ടെസ്റ്റ് നടത്താൻ പുത്തൻ മാതൃക തീർത്ത് തിരുവനന്തപുരം കാട്ടാക്കടയിലെ നെയ്യാർ മെഡിസിറ്റി. യാത്ര ചെയ്യുന്നവർക്ക് വാഹനത്തിൽ നിന്നും പുറത്തിറങ്ങാതെ ടെസ്റ്റ് നടത്താവുന്ന ഡ്രൈവ് ത്രൂ കൊവിഡ് ടെസ്റ്റ് സംവിധാനമാണ് നെയ്യാർ മെഡിസിറ്റിയിൽ ഒരുക്കിയിട്ടുള്ളത്. മികച്ച പ്രതികരണമാണ് പുതിയ രീതിയ്ക്ക് ലഭിക്കുന്നത്.
കൊവിഡ് പരിശോധനയ്ക്ക് മണിക്കൂറുകളുടെ കാത്തിരിപ്പോ രോഗം പിടിപെടുമെന്ന ഭീതിയോ ആവശ്യമില്ല. പുത്തൻ കൊവിഡ് പരിശോധനാ സംവിധാനത്തിലൂടെ സുരക്ഷിതമായും കൃത്യതയോടും കൂടിയ പരിശോധനാ രീതിയ്ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് കാട്ടാക്കടയിലെ നെയ്യാർ മെഡിസിറ്റി. ആശുപത്രിയ്ക്ക് പുറത്ത് സ്ഥാപിച്ചിട്ടുള്ള ടെസ്റ്റ് ബൂത്തിലെത്തിയാൽ വാഹനത്തിലിരുന്ന് തന്നെ കൊവിഡ് പരിശോധന നടത്തി മടങ്ങാം. ബൂത്തിൽ പ്രത്യേകം സ്ഥാപിച്ചിട്ടുള്ള ഗ്ലൗസ് സംവിധാനത്തിലൂടെ വളരെ എളുപ്പത്തിലും വേഗത്തിലും ആരോഗ്യ പ്രവർത്തകർ ശ്രവം സേഖരിക്കും.
ആന്റിജൻ ടെസ്റ്റ്, പിസിആർ ടെസ്റ്റ് തുടങ്ങിയ വിവിധ പരിശോധനാ മാർഗങ്ങൾ ഇവിടുണ്ട്. പരിശോധനയ്ക്ക് എത്തുന്നതിന് ഒരു മണിക്കൂർ മുൻപ് ബുക്ക് ചെയ്യുന്നതിനായി ഹെൽപ് ലൈൻ നമ്പറും ഒരുക്കയിട്ടുണ്ട്. ആരോഗ്യ വകുപ്പ് നിഷ്‌കർഷിച്ചിട്ടുള്ള തുക മാത്രമാണ് പരിശോധനകൾക്കായി നെയ്യാർ മെഡിസിറ്റിയിൽ ഈടാക്കുന്നത്. മികച്ച പ്രതികരണമാണ് പുതിയ പരിശോധനാ രീതിയ്ക്ക് ലഭിക്കുന്നത്.
Story Highlights – Neyyar Medicity with ‘Drive Through’ method to conduct covid test
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here