വ്യത്യസ്തമായ ടൈം ട്രാവല്‍ കഥയുമായി ‘പ്രൊജക്ട് ക്രോണോസ്’

വ്യത്യസ്തമായ ഒരു ടൈം ട്രാവല്‍ കഥയുമായി ഒരുകൂട്ടം ചെറുപ്പക്കാര്‍. ടൈം ട്രാവല്‍ ചെയ്യുന്ന യുവാവിന്റെ കഥ പറയുന്ന ഷോര്‍ട്ട് ഫിലിം വൈറലാകുന്നു. അഭിമുഖത്തിന്റെ രൂപത്തിലാണ് ഷോര്‍ട്ട് ഫിലിം ചിത്രീകരിച്ചിരിക്കുന്നത്. ഷോര്‍ട്ട് ഫിലിമിന്റെ പേരും വ്യത്യസ്തത നിറഞ്ഞത്, ‘പ്രൊജക്ട് ക്രോണോസ്’. ഷോര്‍ട്ട് ഫിലിം സമൂഹ മാധ്യമങ്ങളില്‍ ലോഞ്ച് ചെയ്തത് സംവിധായകനായ ബേസില്‍ ജോസഫാണ്. നടന്‍ ആന്‍റണി വര്‍ഗീസും ഷോര്‍ട്ട് ഫിലിം പങ്കുവച്ചു.
ഷോര്‍ട്ട് ഫിലിമില്‍ ടൈം ട്രാവല്‍ ചെയ്ത് നിരവധി സന്ദര്‍ഭങ്ങളില്‍ കഥാനായകന്‍ എത്തിച്ചേരുന്നുണ്ട്. കേരളം ഉണ്ടാവുന്നതിന് അഞ്ച് മിനിറ്റു മുന്‍പുവരെ നായകന്‍ ടൈം ട്രാവല്‍ ചെയ്ത് എത്തുന്നു. വ്യത്യസ്തമായ കഥപറച്ചില്‍ രീതി കൊണ്ട് ശ്രദ്ധേയമാകുന്നുണ്ട് ‘പ്രൊജക്ട് ക്രോണോസ്’.
പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് വിഷ്ണു പ്രേംകുമാര്‍, അഞ്ജലി സുരേഷ്, സമര്‍ഥ് അംബുജാക്ഷന്‍, ശ്രീകാന്ത് മോഹന്‍, എന്നിവരാണ്. ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്തിരിക്കുന്നത് ചെറിയാന്‍ സി മാത്യു ആണ്. ക്രിയേറ്റീവ് ഡയറക്ടര്‍- വിഷ്ണു പ്രേംകുമാര്‍, തിരക്കഥയും ഇവരൊരുമിച്ചാണ് എഴുതിയിരിക്കുന്നത്. ക്യാമറ- ജോസഫ് സി മാത്യു, സംഗീത സംവിധാനം- വിവേക് പ്രഭാകരന്‍, എഡിറ്റ്- ജോസഫ് സി മാത്യു, ചെറിയാന്‍ സി മാത്യു.
Story Highlights – project kronos malayalam short film
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here