ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം

നിരോധനം മറികടന്ന് പടക്കം പൊട്ടിച്ചതിനെയും വൈക്കോൽ കത്തിച്ചതിനെയും തുടർന്ന് ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായി. വായു ഗുണനിലവാര സൂചികയിൽ (എ.ക്യു.ഐ) ശനിയാഴ്ച 414 ആണ് ഡൽഹിയിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം 339-ഉം വ്യാഴാഴ്ച 314-ഉം ഉണ്ടായിരുന്നതാണ് ഒറ്റ ദിവസം കൊണ്ട് 414ൽ എത്തിയത്.

നഗരത്തിലെ വിവിധ പ്രദേശങ്ങളിലെ പിഎം(പാർട്ടിക്കുലേറ്റ് മാറ്റർ) 2.5 മലിനീകരണതോത് 400 കടന്നു. ചില മേഖലകളിൽ 500 ന് അടുത്തും എത്തി. വായു മലിനീകരണത്തെ തുടർന്ന് കാഴ്ച മറയുന്നതും ആരോഗ്യ പ്രശ്‌നങ്ങളും ഉയരാൻ കാരണമായിട്ടുണ്ട്.

Story Highlights air pollution in delhi is high

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top