മഹാരാഷ്ട്രയിൽ മലയാളികൾ സഞ്ചരിച്ച ട്രാവലർ നദിയിലേക്ക് മറിഞ്ഞു; അഞ്ച് മരണം

മഹാരാഷ്ട്രയിലെ സത്തറയിൽ മലയാളികൾ സഞ്ചരിച്ച ട്രാവലർ നദിയിലേക്ക് മറിഞ്ഞു. അഞ്ചുപേർ മരിച്ചു. 8 പേർക്ക് പരുക്കേറ്റു.
ഇന്ന് ഉച്ചയോടെയാണ് അപകടം സംഭവിക്കുന്നത്. നവി മുംബൈയിൽ നിന്ന് ഗോവയിലേക്ക് പോയ ട്രാവലറാണ് അപകടത്തിൽപ്പെട്ടത്.
പൂനെ-ബാംഗ്ലൂർ ഹൈവേയിലെ സത്താറയ്ക്കും കറാടിനും ഇടയിൽ ഘോറയിലാണ് അപകടം നടന്നത്. പാലത്തിൽവെച്ച് ട്രക്കുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട വാഹനം നദിയിലേക്ക് മറിയുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
പത്തനംതിട്ട, തൃശൂർ സ്വദേശികളാണ് മരിച്ചത്.
മധുസൂദനൻ നായർ , ഉമ, ആദിത്യ, ആരവ് എന്നിവരാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽപ്പെട്ട മറ്റുള്ളവരുടെ പേര് വിവരങ്ങൾ നിലവിൽ ലഭ്യമല്ല.
പരുക്കേറ്റവരുടെ നില തൃപ്തികരമാണെന്നാണ് ഒടുവിലായി പുറത്തുവരുന്ന വിവരം. മരിച്ചവരെ തിരിച്ചറിയാൻ ബന്ധുക്കൾ കരാടുള്ള ആശുപത്രിയിലെത്തിയിട്ടുണ്ട്.
Story Highlights – maharashtra traveler fell into abyss
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here