പത്ത് ദിവസം മുൻപ് വിവാഹിതരായി; വാഹനാപകടത്തിൽ നവദമ്പതികൾക്ക് ദാരുണാന്ത്യം

മലപ്പുറത്ത് വാഹനാപകടത്തിൽ നവദമ്പതികൾക്ക് ദാരുണാന്ത്യം. ദേശീയപാത കാക്കഞ്ചേരി സ്പിന്നിംഗ് മില്ലിന് സമീപമാണ് സംഭവം. ബുള്ളറ്റിൽ സഞ്ചരിച്ച വേങ്ങര കണ്ണമംഗലം മാട്ടിൽ വീട്ടിൽ സലാഹുദ്ദീൻ(25) ഭാര്യ ഫാത്തിമ ജുമാന (19)എന്നിവരാണ് മരിച്ചത്. പത്ത് ദിവസം മുൻപായിരുന്നു ഇവരുടെ വിവാഹം.
ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അപകടം നടന്നത്. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ഇവർ സഞ്ചരിച്ചിരുന്ന ബുള്ളറ്റിൽ ടാങ്കർ ലോറി ഇടിക്കുകയായിരുന്നു. സലാഹുദ്ദീൻ സംഭവ സ്ഥലത്തു തന്നെ മരിച്ചു ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് ഫാത്തിമ ജുമാന മരിച്ചത്. ഇവരുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ചേലേമ്പ്ര ഇളന്നുമ്മൽ കുറ്റിയിൽ അബ്ദുൽ നാസറിന്റെ മകളാണ് മരിച്ച ഫാത്തിമ ജുമാന. മാതാവ് ഷഹർബാനു.
Story Highlights – Accident, Malappuram, New Couple
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here